ഒന്ന് മാറി നിൽക്ക്; സെൽഫിയെടുക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് താപ്സി പന്നു

എന്തൊരു ആറ്റിറ്റ്യൂഡ് ആണിത് എന്നാണ് പലരുടേയും കമന്റ്.

Taapsee Pannu
തപ്സി പന്നുinstagram
Edited by :Hima Prakash
Last Updated :13 ജൂൺ 2024, 5:14 pm IST

സെൽഫിയെടുക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് നടി താപ്സി പന്നു. സിനിമ കണ്ടതിന് ശേഷം കാറിലേക്ക് കയറാൻ പോകവേയാണ് ആരാധകർ താപ്സിയെ വളഞ്ഞത്. സെൽഫിയെടുക്കാനും ഫോട്ടോ പകർത്താനുമെത്തിയ ആരാധകരേയും പാപ്പരാസികളേയും അവ​ഗണിച്ചാണ് താപ്സി കടന്നു പോയത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രം പകർത്താൻ പിന്നാലെ കൂടിയ ആരാധകരോട് ദയവായി മാറി നിൽക്കൂ എന്ന് പറഞ്ഞ് കാറിലേക്ക് കയറുകയാണ് താരം. എന്നാൽ താപ്സിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. എന്തൊരു ആറ്റിറ്റ്യൂഡ് ആണിത് എന്നാണ് പലരുടേയും കമന്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂനിയർ ജയ ബച്ചൻ, മിനി ജയ ബച്ചൻ എന്നൊക്കെ കമന്റ് ചെയ്യുന്നവരും കുറവല്ല. അടുത്തിടെയായിരുന്നു ബാഡ്മിന്റൺ പരിശീലകൻ മത്യാസ് ബോയുടേയും താപ്സിയുടേയും വിവാഹം. പൂർണമായും സ്വകാര്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ പോലും തപ്സി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. അതേസമയം നിരവധി സിനിമകളാണ് താപ്സിയുടേതായി റിലീസിന് ഒരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now