പത്ത് വര്‍ഷത്തെ പ്രണയ സാക്ഷാത്കാരം; നടി താപ്‌സി പന്നു വിവാഹിതയായി

സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരമാണ് വിവാഹിതരായത്

താപ്‌സി പന്നു, വരന്‍ മാതിയസ് ബോഇന്‍സ്റ്റഗ്രാം
Edited by :athira.v.augustine
Last Updated :25 മാർച്ച് 2024, 5:09 pm IST

നടി താപ്സി പന്നു വിവാഹിതയായി. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരമാണ് വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

ഡാനിഷ് ബാഡ്മിന്റണ്‍ കോച്ച് മാതിയസ് ബോയുമായി പത്ത് വര്‍ഷത്തോളമായി പ്രണയത്തിലാണ് താപ്സി. ബോളിവുഡിലെ തന്റെ ആദ്യചിത്രം 'ചാഷ്മേ ബദ്ദൂര്‍' ചെയ്ത വര്‍ഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് താപ്സി വെളിപ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now