
പത്ത് വർഷത്തെ പ്രണയം; നടി മാൻവി സുരേന്ദ്രൻ വിവാഹിതയായി
നടിയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി മാൻവി സുരേന്ദ്രൻ (ശ്രുതി സുരേന്ദ്രൻ). നടിയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തൊടുപുഴയിൽ വെച്ച് ഇന്നലെയായിരുന്നു താരം വിവാഹിതയായത്. നിതിനാണ് വരൻ. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ നേരുന്നത്. മോഡലിങ് രംഗത്തു നിന്നാണ് മാൻവി അഭിനയ രംഗത്തേക്ക് വരുന്നത്. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തി. അഭിനയത്തിന് പുറമേ നർത്തകി കൂടെയാണ് മാൻവി. ഓഗസ്റ്റ് ആദ്യ വാരമാണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം മാൻവി ആരാധകരുമായി പങ്കുവച്ചത്.
"രണ്ട് ഹൃദയങ്ങൾ, ഒരേ നിയോഗം, വാക്കുകൾക്കതീതമായ അനുഗ്രഹം..."- എന്നാണ് വിവാഹ വിഡിയോ പങ്കുവച്ച് മാൻവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നേരത്തെ മാന്‍വി പ്രൊപ്പോസല്‍ വിഡിയോയും പങ്കുവച്ചിരുന്നു.
അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിലാണ് പ്രൊപ്പോസലും നടന്നത്. 2016 മുതല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും അക്കാര്യം ആദ്യം പറഞ്ഞത് സഹോദരിയോടായിരുന്നു എന്നും മാന്‍വി വിഡിയോയിൽ പറഞ്ഞിരുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Actress Manve surendran got married.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





