രണ്ട് വർഷത്തെ പ്രണയം തമന്നയും വിജയ് വർമയും വേർപിരിഞ്ഞു?

ഇരുവരും തമ്മിൽ വേർപിരിഞ്ഞിട്ട് ആഴ്ചകളായെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tamannaah Bhatia
തമന്നയും വിജയ് വർമയുംഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :5 മാർച്ച് 2025, 5:23 pm IST

നടി തമന്നയും നടൻ വിജയ് വർമയും തമ്മിലുള്ള പ്രണ‌യം ആരാധകർ ആഘോഷമാക്കിയിരുന്നു. തമന്ന പ്രണയം പരസ്യമാക്കിയതിന് പിന്നാലെ ഇരുവരും ഒന്നിച്ചെത്തുന്ന സന്ദർഭങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ തമന്നയും വിജയ് വർമയും വേർപിരിയുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇരുവരും തമ്മിൽ വേർപിരിഞ്ഞിട്ട് ആഴ്ചകളായെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നല്ല സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടേയും തീരുമാനം. എന്നാൽ വേർപിരിയൽ വാർത്തകളോട് ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. 2023 ൽ ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിൽ തമന്നയും വിജയ് വർമയും ഒരുമിച്ചഭിനയിച്ചിരുന്നു.

ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള പരിപാടിയിലാണ് തങ്ങളുടെ പ്രണയവിവരം താരങ്ങൾ പരസ്യമാക്കിയത്. അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹത്തേക്കുറിച്ചുള്ള ചോദ്യത്തിന് താനിപ്പോൾ ജീവിതത്തിൽ വളരെ സന്തോഷവതിയാണെന്നാണ് തമന്ന പ്രതികരിച്ചത്. വിവാഹമെന്നത് സാധ്യത മാത്രമാണ്. കരിയറിനും വിവാഹത്തിനും തമ്മിൽ ബന്ധമില്ല.

വിവാഹം കഴി‍ഞ്ഞാൽപ്പോലും അഭിനയം തുടരുമെന്നും തമന്ന പറഞ്ഞിരുന്നു. അതേസമയം വിജയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമൊന്നും തമന്ന തന്റെ സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഒഡെല 2 ആണ് തമന്നയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now