
'ഞങ്ങളെ കാരവനിൽ കയറ്റുമോ?'; കുട്ടിക്കൂട്ടത്തിന്റെ ചോദ്യം, വിളിച്ചു കയറ്റി നടൻ സൂരി: വിഡിയോ
തന്നെ കാണാൻ സെറ്റിൽ എത്തിയ കുട്ടിക്കൂട്ടത്തെ തന്റെ കാരവനിൽ കയറ്റുന്ന സൂരിയെയാണ് വിഡിയോയിൽ കാണുന്നത്

കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് സൂരി. എന്നാൽ ഇപ്പോൾ കോമഡി കഥാപാത്രങ്ങളിൽ മാത്രമല്ല താരം ഒതുങ്ങി നിൽക്കുന്നത്. ശക്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൂരി പങ്കുവച്ച ഒരു വിഡിയോ ആണ്. തന്നെ കാണാൻ സെറ്റിൽ എത്തിയ കുട്ടിക്കൂട്ടത്തെ തന്റെ കാരവനിൽ കയറ്റുന്ന സൂരിയെയാണ് വിഡിയോയിൽ കാണുന്നത്.
സെറ്റിലെ രസകരമായ നിമിഷങ്ങൾ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഒരു ഗ്രാമത്തിൽ എത്തിയതായിരുന്നു താരം. ആ സമയത്താണ് ഒരു കൂട്ടം കുട്ടികൾ താരത്തെ കാണാൻ കാരവന് സമീപം എത്തിയത്. കുട്ടികളോട് വിശേഷങ്ങളെല്ലാം താരം ചോദിച്ചു. അപ്പോഴാണ് കാരവനിൽ കയറാനുള്ള ആഗ്രഹം കുട്ടികൾ താരത്തോട് പറഞ്ഞത്. ഒരു നിമിഷം പോലും ചിന്തിക്കാതെ താരം എല്ലാവരേയും വണ്ടിയിൽ കയറ്റുകയായിരുന്നു.
பà®à®ªà¯à®ªà®¿à®à®¿à®ªà¯à®ªà®¿à®²à¯, à®®à®à®¿à®´à¯à®µà®¿à®¤à¯à®¤à¯ à®®à®à®¿à®´à¯à®¨à¯à®¤ தரà¯à®£à®®à¯â¤ï¸â¤ï¸ pic.twitter.com/ye1hRiYB3A
â Actor Soori (@sooriofficial) October 6, 2023
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈയിലൂടെ സൂരി നായകനായി അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. വിജയ് സേതുപതി, ഭവാനി ശ്രീ, ഗൗതം മേനോൻ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
