ഭര്‍ത്താവുമായി വിഡിയോ കോള്‍; പിന്നാലെ നടി സുഭാഷിണി വീട്ടില്‍ മരിച്ച നിലയില്‍; അന്വേഷണം

ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും അവർ അറിയപ്പെടുന്നുണ്ട്.

Tamil actor Subhashini
സുഭാഷിണി
Last Updated :6 April 2026, 9:54 pm IST

ചെന്നൈ: തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ നടി സുഭാഷിണിയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും അവർ അറിയപ്പെടുന്നുണ്ട്.

മരണത്തിന് തൊട്ടുമുമ്പ് സുഭാഷിണി ഭർത്താവ് ബിബിൻ ചന്ദ്രയുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്‌. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണത്തിലെ ദുരൂഹതകൾ നീക്കാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സുഭാഷിണി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ‘എല്ലാം മേലെ ഇരിക്കിറവൻ പാത്തുപ്പാൻ’, ‘വെബ്’ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. നടിയുടെ അപ്രതീക്ഷിത വേർപാടിൽ തമിഴ് ചലച്ചിത്ര-സീരിയൽ ലോകം ഞെട്ടലിലാണ്. സഹപ്രവർത്തകരും ആരാധകരും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.

News Now

Summary

Tamil actor Subhashini found dead in Chennai apartment after video call with husband

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates