ബാലരാമപുരത്ത് നാലര വയസ്സുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

ബാലരാമപുരം കോട്ടുകാല്‍കോണത്ത് ദിലീപ് - ശ്രുതി ദമ്പതികളുടെ മകന്‍ ദീപക്ക് ആണ് മരിച്ചത്.

deepak
ദീപക്ക്
Edited by :Sujith
Last Updated :19 സെപ്റ്റംബർ 2026, 8:51 pm IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലുവയസ്സുകാരനെ വയസ്സുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം കോട്ടുകാല്‍കോണത്ത് ദിലീപ് - ശ്രുതി ദമ്പതികളുടെ മകന്‍ ദീപക്ക് ആണ് മരിച്ചത്.

കുട്ടിയുടെ വീടിനു സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

News Now

Summary

4.5-Year-Old Boy Found Dead in Well in Balaramapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates