
തമിഴ് നടന് വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു
കഴിഞ്ഞ പത്ത് ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു

പ്രമുഖ തമിഴ് നടന് വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു.
നിര്‍മ്മാതാവും അടുത്ത സുഹൃത്തുമായ ടി ശിവയാണ് മരണവാര്‍ത്ത അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വെങ്കട് ശുഭയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
മൊഴി, അഴകിയ തീയേ, കണ്ട നാള് മുതല്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ തമിഴ് സീരിയലുകളിലും വേഷമിട്ടു. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലില്‍ സിനിമ നിരൂപണ പരിപാടി അവതരിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



