'എത്ര വയസായാലും സിംഹം എന്നും സിംഹംതന്നെ': ഏജന്റ് ഗാന്ധിയായി വിജയ്, ഗോട്ട് ട്രെയിലര്‍

ഇതിനോടകം രണ്ട് കോടിയില്‍ അധികം പേരാണ് വിഡിയോ കണ്ടത്

goat
Last Updated :18 August 2024, 1:18 pm IST

ദളപതി വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. ഡബിള്‍ റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ഗംഭീര ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. ഏജന്റ് ഗാന്ധിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ഗാന്ധിയും മകനും തമ്മിലുള്ള ബന്ധവും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ഇതിനോടകം രണ്ട് കോടിയില്‍ അധികം പേരാണ് വിഡിയോ കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മീനാക്ഷി ചൗധരിയാണ് നായിക. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. സെപ്റ്റംബർ 5ന് ‘ഗോട്ട്’ പ്രദർശനത്തിനെത്തും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ‍ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now