
'എന്റെ അനിയത്തിമാര്, അനിയന്മാര്, ചേട്ടന്മാര് ചേച്ചിമാര്...': മലയാളത്തില്‍ നന്ദി കുറിച്ച് വിജയ്; വിഡിയോ വൈറല്‍
കേരളത്തിലെ ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി വിഡിയോയ്ക്കൊപ്പമായിരുന്നു താരം നന്ദി കുറിച്ചത്

സിനിമ ഷൂട്ടിങ്ങിനായി കേരളത്തില്‍ എത്തിയ തമിഴ് സൂപ്പര്‍താരം വിജയ്ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ഇപ്പോള്‍ എല്ലാ മലയാളികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി വിഡിയോയ്ക്കൊപ്പമായിരുന്നു താരം നന്ദി കുറിച്ചത്.
എന്റെ അനിയത്തിമാര്, അനിയന്മാര്, ചേട്ടന്മാര്, ചേച്ചിമാര്, അമ്മമാര്‍. എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.- എന്നാണ് വിജയ് എക്സില്‍ കുറിച്ചത്. പൂര്‍ണമായും മലയാളത്തിലായിരുന്നു താരത്തിന്റെ കുറിപ്പ്. തന്നെ കാണാനെത്തിയ ആരാധകക്കൂട്ടത്തിനൊപ്പമുള്ള വിഡിയോയും താരം പങ്കുവച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈ (ഗോട്ട്) എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വിജയ് തിരുവനന്തപുരത്തെത്തുന്നത്. വന്‍ സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരത്ത് ആരാധകര്‍ ഒരുക്കിയത്. താരത്തെ കാണാന്‍ വന്‍ ജനാവലിയാണ് തിരുവനന്തപുരത്തെ വിമാനത്തവളത്തിലെത്തിയത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാവലന് സിനിമയുടെ ഷൂട്ടിനായിരുന്നു വിജയ് കേരളത്തില്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

Related News


'സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ അറിയാമോ ? ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നത് ആണോ നിങ്ങളുടെ പുരോഗമനം'; സംവിധായകന് വിമർശനം

'അമ്മുക്കുട്ടി...ഒരുപാട് നാളായി ഞാൻ സ്വപ്നം കണ്ടിരുന്ന ദിവസം'; അഹാനയ്ക്ക് ആശംസകളുമായി അമ്മയും അച്ഛനും

