'മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം'; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് മലയാളത്തിലെ കഥയല്ല പിന്തുടരുന്നത്.

Drishyam 3
Drishyam 3
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :3 ഒക്ടോബർ 2026, 12:10 pm IST

മലയാള സിനിമയുടെ തന്നെ അഡ്രസ് ആയി മാറിയ ഫ്രാഞ്ചൈസ് ആണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം തിയേറ്ററുകളിലേക്ക് എത്തുന്നത് 2013ലാണ്. ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് സമാനതകളില്ലാത്ത വിജയമാണ്. അന്നത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രത്തിന് മറ്റ് പല ഭാഷകളിലും റീമേക്കുകളും തുടര്‍ച്ചകളുമുണ്ടായി.

ദൃശ്യത്തിന്റെ റീമേക്കുകളില്‍ വലിയ വിജയം നേടിയത് ഹിന്ദി റീമേക്കാണ്. മലയാളത്തിലേത് പോലെ തന്നെ ജനപ്രീയ ഫ്രാഞ്ചൈസിയായി മാറി ഹിന്ദിയിലും ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങളും നേടിയ വലിയ വിജയത്തിന് ശേഷം ഇന്നലെയാണ് ഹിന്ദിയിലെ ദൃശ്യം 3 തിയേറ്ററുകളിലെത്തിയത്. മലയാളത്തില്‍ ദൃശ്യം 3 ഇറങ്ങി വലിയ വിജയം നേടിയതിന് പിന്നാലെയാണ് ഹിന്ദി പതിപ്പുമെത്തുന്നത്.

അതേസമയം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് മലയാളത്തിലെ കഥയല്ല പിന്തുടരുന്നത്. ജീത്തു ജോസഫിന്റെ കഥ പിന്തുടരുന്നതിന് പകരം തങ്ങളുടേതായൊരു ചിത്രമാണ് ഇത്തവണ ഹിന്ദിയില്‍ ദൃശ്യം ടീം ഒരുക്കിയിരിക്കുന്നത്. ആ നീക്കം വിജയിച്ചുവെന്നാണ് ബോക്‌സ് ഓഫീസ് പ്രതികരണങ്ങള്‍ വ്യ്ക്തമാക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയേക്കും ദൃശ്യം 3 എന്നാണ് കരുതപ്പെടുന്നത്.

മലയാളം ദൃശ്യം 3യേക്കാളും മികച്ചതാണ് ഹിന്ദി പതിപ്പെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ പറയുന്നത്. മലയാളത്തില്‍ ചിത്രം വലിയ വിജയം നേടിയെങ്കിലും ജീത്തുവിന്റെ രചന വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഹിന്ദിയിലെത്തുമ്പോള്‍ രണ്ടാം ഭാഗത്തേക്കാളും ഒരുപടി മുകളിലാണ് മൂന്നാം ഭാഗമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജീത്തുവിനെ ചിലര്‍ ട്രോളുകയും ചെയ്യുന്നുണ്ട്. മലയാളത്തില്‍ നാലാം ഭാഗം ഒരുക്കുന്നുണ്ടെങ്കില്‍ കഥ ഹിന്ദിക്കാരെ കൊണ്ട് എഴുതിക്കണമെന്നാണ് ട്രോളുകള്‍.

മലയാളത്തേക്കാളും മികച്ച ക്യാക്ടര്‍ ആര്‍ക്ക് ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന നായകനുണ്ടെന്നാണ് ചിലര്‍ പറയുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ ഒഴികെയുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയപ്പോള്‍ ഹിന്ദിയില്‍ ജയ്ദീപ് അഹ്ലാവത്തിന്റേയും പ്രകാശ് രാജിന്റെയുമെല്ലാം പ്രകടനം ഗംഭീരമായിരുന്നുവെന്നും സപ്പോര്‍ട്ടിങ് കഥാപാത്രങ്ങളും നന്നായി എഴുതപ്പെട്ടവയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

News Now

Summary

Hindi Drishyam 3 gets massive responses. Social media calls it better than malayalam version.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates