
'അതിമനോഹരം' സാധാരണ പൊലീസ് സിനിമ, 'തുടരു'മുമായി താരതമ്യം ചെയ്യരുത്'; തരുൺ മൂർത്തി
ഒരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു.

ബ്ലോക്ക്ബസ്റ്റർ ചിത്രം 'തുടരു'മിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ അതിമനോഹരത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നേരത്തെ പുറത്തുവന്നിരുന്നു. 'തുടരും' സിനിമ പോലെ 'അതിമനോഹര'ത്തിലും ഫൈറ്റ് പ്രതീക്ഷിക്കുന്നുണ്ടെന്ന ആരാധകന്റെ കമന്റിന് തരുൺ മൂർത്തി നൽകിയ മറുപടി ആണിപ്പോൾ ചർച്ചയാകുന്നത്.
തുടരും സിനിമയേക്കാൾ ആക്ഷൻ രംഗങ്ങൾ അതിമനോഹരത്തിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങനെയില്ലെങ്കിൽ ആ പ്രതീക്ഷ ഇല്ലാതാക്കാൻ അണിയറ പ്രവർത്തർ ശ്രമിക്കണം എന്നുമായിരുന്നു ആരാധകന്റെ വാക്കുകൾ. 'ഒരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു.
തുടരും പോലെ ഒരു സിനിമ അല്ലാത്തതു കൊണ്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. അതുകൊണ്ട് താരതമ്യങ്ങൾ ഒഴിവാക്കുക', എന്നായിരുന്നു തരുൺ മൂർത്തി ഇതിന് നൽകിയ മറുപടി. സിനിമയുടെ ഴോണറിനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് 'പൊലീസ് പ്രൊസീജ്യറും ഫാമിലി ഡ്രാമയും എന്നായിരുന്നു തരുണിന്റെ മറുപടി.
ടി എസ് ലവ്‌ലജൻ എന്നാണ് അതിമനോഹരത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം.
രതീഷ് രവി ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: Tharun Moorthy reveals Athimanoharam movie genre.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കുമെന്ന് എനിക്കുറപ്പാണ്'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയദർശൻ

'ചില യാത്രകൾ പ്രപഞ്ചം നമുക്കായി ഒരുക്കി വയ്ക്കുന്നതാണ്'; വൈകാരിക കുറിപ്പുമായി തരുൺ മൂർത്തി


