
'എന്ത് ആക്ടിവിസം പറഞ്ഞാലും നിലപാട് എടുത്താലും, അതിന്റെ പേരിൽ പ്രേക്ഷകർ ഒരിക്കലും നമ്മുടെ സിനിമയെ തള്ളിക്കളയില്ല'
ആ സമയത്ത് തന്നെ ഇത്തരമൊരു വലിയ വിജയം ലഭിച്ചത് ഒരു ബോണസ് പോയ്ന്റാണ്.

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നടി പാർവതി തിരുവോത്തിപ്പോൾ. സിനിമയിൽ 20 വർഷം തികയ്ക്കുന്ന സമയത്ത് തന്നെ ഇത്തരമൊരു വലിയ വിജയം ലഭിച്ചത് തനിക്ക് ഒരു ബോണസ് പോയ്ന്റാണെന്ന് പറയുകയാണ് നടി ഇപ്പോൾ. മാതൃഭൂമി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം പറഞ്ഞത്.
അതേസമയം, 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിപിഒ അലീന എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവതി എത്തിയത്. "സിനിമയിൽ ഞാൻ 20 വർഷം തികയ്ക്കുകയാണ്. ആ സമയത്ത് തന്നെ ഇത്തരമൊരു വലിയ വിജയം ലഭിച്ചത് ഒരു ബോണസ് പോയ്ന്റാണ്.
ഈ വിജയം വളരെയധികം സ്പെഷ്യലാണ്. രണ്ട് ദശാബ്ദത്തിനിടയിൽ ചെയ്ത ഭൂരിഭാഗം സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയും വലിയ വിജയങ്ങളാക്കുകയും ചെയ്തിട്ടുണ്ട്. 'ചാർലി', 'ഉയരെ', 'ടേക്ക് ഓഫ്', 'ബാംഗ്ലൂർ ഡെയ്സ്', 'എന്ന് നിന്റെ മൊയ്ദീൻ' തുടങ്ങി ഒട്ടേറെ സിനിമകൾ. സോഷ്യൽ മീഡിയയിൽ എനിക്കെതിരെ ഒരുപാട് ട്രോളുകൾ വരുകയും സൈബർ ആക്രമണം നടക്കുകയും ചെയ്യുന്ന സമയത്താണ് 'ഉയരെ' എന്ന സിനിമ റിലീസ് ചെയ്യുന്നതും അത് പ്രേക്ഷകർ വലിയ വിജയമാക്കുകയും ചെയ്തത്.
അപ്പോൾ മുതൽ ഞാൻ മനസിലാക്കിയ കാര്യം, നമ്മൾ എന്തുതരം ആക്ടിവിസം പറഞ്ഞാലും നിലപാട് എടുത്താലും അതിന്റെ പേരിൽ ഒരിക്കലും പ്രേക്ഷകർ നമ്മുടെ സിനിമയെ തള്ളിക്കളയില്ല എന്നതാണ്. നല്ല സിനിമയും മികച്ച പ്രകടനവുമാണെങ്കിൽ പ്രേക്ഷകർ എന്നെ എപ്പോഴും നിറഞ്ഞ മനസോടെ സ്വീകരിച്ചിട്ടുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
അതിലെനിക്ക് ഏറെ സന്തോഷമുണ്ട്. ഞാൻ കേന്ദ്ര കഥാപാത്രമാകുന്ന ഒരു സിനിമ ഒരു വലിയ ഇടവേള കഴിഞ്ഞാണ് തിയറ്ററുകളിലെത്തിയത്. 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന സിനിമ വലിയ വിജയമാക്കിയതിന് എല്ലാവരെയും നന്ദി അറിയിക്കുന്നു".- പാർവതി തിരുവോത്ത് പറഞ്ഞു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Parvathy Thiruvothu talks about her cinema journey.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ആ രംഗത്തില്‍ പാര്‍വതി ശരിക്കും കൂജ കൊണ്ട് തലയ്ക്ക് അടിച്ചു'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ രംഗത്തെക്കുറിച്ച് ദിനേശ് പ്രഭാകര്‍
'കുറ്റം എന്നെങ്കിലും മറനീക്കി പുറത്ത് വരും'; ആദ്യമായി പൊലീസ് വേഷത്തില്‍ പാര്‍വതി; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' ടീസര്‍



