ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോണ്‍ട്രവേര്‍സികളിലും ഉള്‍പ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്.

ജി വേണുഗോപാല്‍, കെ എസ് ചിത്ര/ ഫോട്ടോ: ഫെയ്‌സ് ബുക്ക്
Last Updated :22 January 2024, 7:52 pm IST

News Now

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും ആഘോഷിക്കണമെന്ന ഗായിക കെ എസ് ചിത്ര ചെയ്ത വീഡിയോക്ക് പിന്തുണയുമായി ഗായകന്‍ ജി വേണുഗോപാല്‍. ചിത്രക്കെക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ട് ജി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നമ്മള്‍ മലയാളികള്‍ക്ക് ലോകോത്തരം എന്ന ലേബലില്‍ സംഗീത ലോകത്തിന്റെ നിറുകയില്‍ ചൂടിക്കാന്‍ ഒരു ചിത്രയും, ഒരു യേശുദാസുമൊക്കെയാണുള്ളത്. ഒരു മനുഷ്യായുസ്സില്‍ ചെയ്യാന്‍ സാധിച്ചതില്‍ എത്രയോ അധികം ഇവര്‍ ചെയ്തിരിക്കുന്നു. അത് മുഴുവന്‍ കേട്ടാസ്വദിക്കാനും കൃത്യമായി വിലയിരുത്താനും നമുക്കും പോരാ ഒരു മനുഷ്യായൈന്നാണ് വേണുഗോപാല്‍ പറയുന്നത്. 

ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോണ്‍ട്രവേര്‍സികളിലും ഉള്‍പ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ നാല്പത്തിനാല് വര്‍ഷങ്ങളില്‍ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും വേണുഗോപാല്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates