ദീപ്തിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് വിധു പ്രതാപ് കുറിച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്

വിധു പ്രതാപും ദീപ്തിയും/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:42 am IST

News Now

മലയാളത്തിലെ മികച്ച ഗായകരില്‍ ഒരാളാണ് വിധു പ്രതാപ്. സംഗീത ആസ്വാദകര്‍ക്കിടയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഹിറ്റാണ് വിധുവും ഭാര്യ ദീപ്തിയും. ഇരുവരും ഒന്നിച്ചുള്ള രസകരമായ വിഡിയോകളെല്ലാം വൈറലാവാറുണ്ട്. ഇപ്പോള്‍ ദീപ്തിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് വിധു പ്രതാപ് കുറിച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. 

ദീപ്തിക്കു വേണ്ടി ഒരു ബര്‍ത്ത്‌ഡേ ക്യാപ്ഷന്‍ എഴുതാന്‍ ഞാന്‍ ഒരുപാട് ആലോചിച്ചു. പക്ഷെ ഒരു ബര്‍ത്ത്‌ഡേ ക്യാപ്ഷനും ഒതുക്കാന്‍ പറ്റില്ല, അവള് എനിക്ക് തരുന്ന സ്‌നേഹം കരുതല്‍ ഒന്നും. ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥവും സ്‌നേഹവുമുള്ള വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍. ഇന്നും എന്നും നിന്നെ ആഘോഷിക്കാം- വിധു പ്രതാപ് കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates