ചില പ്രഭാതങ്ങളിലെ ഞങ്ങളുടെ മൂഡ് ഇതായിരിക്കും; ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമായി നസ്രിയ

നസ്രിയയുടെ പുറകിലായി പകുതി മാത്രം കാണാവുന്ന രീതിയിലാണ് താരത്തിന്റെ ഇരിപ്പ്

ഫഹദ് ഫാസിലും നസ്രിയയും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:42 am IST

മലയാളത്തിലെ ക്യൂട്ട് കപ്പിൾസാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. രാവിലെ എഴുന്നേറ്റപ്പോൾ സെൽഫി എടുക്കാനുള്ള മൂഡിലാണ് തങ്ങളെന്നാണ് താരം കുറിക്കുന്നത്. 

ഫഹദിനൊപ്പമുള്ള സെൽഫിയാണ് നസ്രിയ പോസ്റ്റ് ചെയ്തത്. നസ്രിയയുടെ പുറകിലായി പകുതി മാത്രം കാണാവുന്ന രീതിയിലാണ് താരത്തിന്റെ ഇരിപ്പ്. ചില പ്രഭാതങ്ങളിൽ, സെൽഫി എടുക്കാനുള്ള മൂഡിലീയിരിക്കും ഞങ്ങൾ- എന്ന അടിക്കുറിപ്പിലാണ് ചിത്രം. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഷമ്മി കളിക്കുകയാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ജോജിയാണോ പിന്നിൽ ഇരിക്കുന്നത് എന്നായിരുന്നു മറ്റൊരു ആരാധന്റെ കമന്റ്. 

കൂടാതെ നിരവധി സെലിബ്രിറ്റികളും കമന്റുമായി എത്തി. അതുകൊണ്ടാണ് ഞാൻ ​ഗുഡ് മോണിങ് പറയുന്നത് എന്നായിരുന്നു അനുപമ പരമേശ്വരന്റെ കമന്റ്. വിനയ് ഫോർട്ട്, റോഷൻ മാത്യു, ശിവദ തുടങ്ങിയ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. സിനിമഷൂട്ടിങ്ങിന് ഇടയിലുണ്ടായ അപകടത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ ഫഹദ്. താരത്തിന്റേതായി രണ്ട് ചിത്രങ്ങളാണ് ഒടിടിയിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി മികച്ച അഭിപ്രായം നേടുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now