
'ഞങ്ങൾ ആഗ്രഹിച്ച വിജയം'; സുരേഷ് ഗോപിയ്ക്ക് ആശംസകളുമായി താരങ്ങൾ
സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം അനുശ്രീയും പങ്കുവച്ചിട്ടുണ്ട്.

തൃശൂർ ലോക്സഭ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച സുരേഷ് ഗോപിക്ക് ആശംസകൾ നേരുകയാണ് സിനിമ ലോകവും സഹപ്രവർത്തകരും സുഹൃത്തുക്കളുമിപ്പോൾ. അനുശ്രീ, ഭാമ, ബീന ആന്റണി, മുക്ത, കൃഷ്ണകുമാർ തുടങ്ങിയവരാണ് സുരേഷ് ഗോപിക്ക് ആശംസകളുമായെത്തിയിരിക്കുന്നത്.
ഹൃദയം കീഴടക്കി സുരേഷ് ഗോപി, തൃശൂർ അങ്ങെടുത്തു, നിറഞ്ഞ സ്നേഹം എന്നാണ് നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഞങ്ങൾ പ്രതീക്ഷിച്ച വിജയം, ഞങ്ങൾ ആഗ്രഹിച്ച വിജയം, ഞങ്ങളെല്ലാവരും കൂടെയുണ്ട് സുരേഷേട്ടാ എന്നാണ് നടി ബീന ആന്റണി സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം അനുശ്രീയും പങ്കുവച്ചിട്ടുണ്ട്. ബിഗ് ബ്രദർ, അഭിനന്ദനങ്ങൾ, തൃശൂർ അങ്ങെടുത്തു എന്നാണ് മുക്ത കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് നടനും ബിജെപി സ്ഥാർഥിയുമായ കൃഷ്ണകുമാർ അഭിനന്ദനം അറിയിച്ചത്.
കേരളത്തിൽ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ഗോപി മാറിയെന്നും കൃഷ്ണകുമാർ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം തിരുവനന്തപുരത്തെ വീട്ടിൽ സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നൽകി ആഹ്ലാദം പങ്കിട്ടു. വിജയമറിഞ്ഞ് വീട്ടിലെത്തിയ എല്ലാവർക്കും മധുരം വിതരണം ചെയ്യുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


തെരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തിട്ടില്ല; സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ തൃശൂരിൽ എയിംസ് കൊണ്ടുവരാം: സുരേഷ് ഗോപി

മലമ്പുഴ ഉദ്യാന നവീകരണം: അടുത്ത പുതുവർഷം വരെയുള്ള സമയം തരില്ല; വേണ്ടത് പ്രതിദിന റിപ്പോർട്ട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

