
പട്ടിയ്ക്ക് മെസിയുടെ പേരിട്ടു; ഇതിഹാസ താരത്തെ അപമാനിച്ചു, ആരാധകര്‍ വിഷമത്തില്‍; മറുപടി നല്കി ജൂഡ്
ചിത്രത്തിലുടനീളം മീനുവിന്റെ സന്തത സഹചാരിയാണ് മെസി.

വിസ്മയ മോഹന്‍ലാല്‍ ചിത്രം തുടക്കം ബോക്സ് ഓഫീസില്‍ മിന്നും വിജയമായി മാറുകയാണ്. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ വിസ്മയയുടെ അഭിനയവും ആക്ഷനുമൊക്കെ കയ്യടി നേടുന്നുണ്ട്. തുടക്കം കണ്ടവരുടെയെല്ലാം ഇഷ്ടം നേടിയ മറ്റൊരാളാണ് ചിത്രത്തിലെ മെസി എന്ന നായ. ചിത്രത്തിലുടനീളം മീനുവിന്റെ സന്തത സഹചാരിയാണ് മെസി.
പ്രതിസന്ധി ഘട്ടത്തില്‍ മീനുവിനെ രക്ഷിക്കുന്ന മെസി തീയേറ്ററില്‍ കയ്യടി നേടുന്നുണ്ട്. ഇതിനിടെ ഫുട്ബോള്‍ ഇതിഹാസത്തിന്റെ പേര് പട്ടിയ്ക്കിട്ടതില് ചിലര്‍ നീരസം പങ്കുവെക്കുന്നുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്ക് സംവിധായകന് ജൂഡ് ആന്തണി തന്നെ മറുപടി നല്‍കുകയാണ്. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് ജൂഡ് പ്രതികരിച്ചത്.
''പട്ടിയുടെ പേര് മെസി എന്ന് തന്നെയാണ്. ഞങ്ങള്‍ വേറെ പേരാണ് ഇട്ടിരുന്നത്. തിരക്കഥയില്‍ വേറെ പേരായിരുന്നു. പക്ഷെ ആ പേര് പറഞ്ഞാല്‍ അവന് ശ്രദ്ധിക്കില്ല. നോക്കുക പോലും ചെയ്യില്ല. ഹാരി എന്നായിരുന്നു ഞാന്‍ ഇട്ട പേര്. ഹാരി എന്ന് വിളിച്ചാല്‍ കേള്‍ക്കില്ല. മെസി എന്ന് വിളിച്ചാല്‍ അപ്പോള്‍ തന്നെ തിരിഞ്ഞു നോക്കും. അങ്ങനെയാണ് മെസി എന്ന് തന്നെയാക്കുന്നത്'' ജൂഡ് പറയുന്നു.
''കഴിഞ്ഞ ദിവസം ഒരാള്‍ പറഞ്ഞു, അയാള്‍ക്ക് ഭയങ്കര വിഷമമായെന്ന്. ഇത്രയും വേള്‍ഡ് ക്ലാസ് പ്ലെയറിന്റെ പേര് പട്ടിയ്ക്ക് ഇട്ടത് ശരിയായില്ലെന്ന് പറഞ്ഞു. പക്ഷെ, ഡോഗ് ലവ്വേഴ്സിന് ഏറ്റവും ഇഷ്ടമുള്ളത് പട്ടികളോടല്ലേ. എനിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു പേര്, ഒരുപാട് ഇഷ്ടമുള്ള ഒന്നിന് ഇടുന്നത് നല്ലതല്ലേ? പട്ടിയ്ക്ക് ഇട്ടയാള്‍ ഇട്ട പേരാണ് മെസിയെന്നത്. മറ്റൊരു പേരായിരുന്നുവെങ്കില്‍ അതാകുമായിരുന്നു ഉപയോഗിച്ചിരുന്നത്. കാരണം അത് പറഞ്ഞാലേ കേള്‍ക്കുന്നുള്ളൂ'' എന്നും ജൂഡ് പറയുന്നു.
അഭിനേതാക്കളെ പറഞ്ഞ് മനസിലാക്കുന്നത് പോലെ മൃഗങ്ങളെ പറഞ്ഞ് മനസിലാക്കാനാകില്ല. അതിനോട് പറഞ്ഞാല്‍ ഓടിയാല്‍ ഓടി, നോക്കിയാല്‍ നോക്കി. എത്രയോ ടേക്കുകള്‍ കാത്തു നിന്നിട്ടുണ്ടെന്നും ജൂഡ് പറയുന്നു. അതേസമയം ബോക്സ് ഓഫീസില്‍ മിന്നും വിജയമായിരിക്കുകയാണ് തുടക്കം. ചിത്രം ഇതിനോടകം തന്നെ 25 കോടിയോളം ബോക്സ് ഓഫീസില്‍ നിന്നും നേടിക്കഴിഞ്ഞു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Thudakkam director Jude Anthany reveals why the dog is named messi in the movie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



