'തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍'; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

ഇവന്‍ ഒരു ദിവസം കുറഞ്ഞത് 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്. നിങ്ങളോ?

Alin Jose Perera, Tini Tom
Alin Jose Perera, Tini Tom
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :19 മേയ് 2026, 12:28 pm IST

അലിന്‍ ജോസ് പെരേരയെ പുകഴ്ത്തി ടിനി ടോം. സോഷ്യല്‍ മീഡിയ താരമായ അലിന്‍ ജോസ് പെരേരയെ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നാണ് ടിനി ടോം വിശേഷിപ്പിച്ചത്. അലിന് ജോസ് പെരേര പഠിക്കേണ്ട വിഷയമാണെന്നും ടിനി പറഞ്ഞു. അലിന്‍ ഉദ്ഘാടകനായി എത്തുന്ന ആശുപത്രിയുടെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടായിരുന്നു ടിനിയുടെ പ്രശംസ. ആ വാക്കുകളിലേക്ക്:

അലിന്‍ ജോസ് പെരേര, യഥാര്‍ത്ഥത്തില്‍ സ്വന്തമായി വഴിവെട്ടി വന്നവന്‍. എന്നെ ഞട്ടിച്ച പോസ്റ്റര്‍ ആണിത് അലിന്‍ ജോസ് പെരേര. യഥാര്‍ത്ഥത്തില്‍ പഠിക്കേണ്ട ഒരു വിഷയമാണിത്. രണ്ട് വരി എനിക്ക് രേഖപ്പെടുത്തണം എന്ന് തോന്നി. പലരും പറയുമായിരിക്കും എനിക്ക് എന്താ വട്ടാണോ എന്ന്, പറയുന്നവര്‍ പറയട്ടേ. ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ. ഞാന്‍ പറയാനുള്ളത് പറയാറുണ്ട്. പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയില്‍ പറയുന്ന കോപ്രായങ്ങള്‍ കാണിച്ചു കാണിച്ചു ദാ ഇപ്പോള്‍ ഒരു ഹോസ്പിറ്റലിന്റെ ഉദ്ഘാടകന്‍ വരെ ആയിരിക്കുന്നു.

അലിനെ തെറി പറയുന്നവര്‍ ഒന്നോര്‍ക്കുക എന്റെ അന്വേഷണത്തില്‍ ഇവന്‍ ഒരു ദിവസം കുറഞ്ഞത് 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്. നിങ്ങളോ? ഒരു കല്യാണ വീട്ടില്‍ വിളിച്ചിട്ട് ഒരു തെരുവ് നായയെപോലെ അപമാനിച്ചു ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. അലിന്‍ ദേശദ്രോഹം ചെയ്തിട്ടുണ്ടോ ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ആരെയെങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ? നിങ്ങള്‍ക്ക് അവനെ ഇഷ്ടമല്ലെങ്കില്‍ അവനെ കാണണ്ട. വേണെമെങ്കില്‍ വിമര്‍ശിച്ചോ എന്തിനാണ് അവനെ ഉപദ്രവിക്കുന്നത്? അവനും ഒരു ജീവിയല്ലേ, ഭൂമിയുടെ അവകാശിയല്ലേ എന്തെങ്കിലും കാണിച്ചു ജീവിക്കട്ടെ.

പക്ഷെ അവനും ലോകം അറിയുന്ന ഒരു സെലിബ്രിറ്റിയായിരിക്കുന്നു. നിങ്ങളോ? കുറേ കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ പറഞ്ഞ തെറികള്‍ മാത്രമായിരിക്കും ബാക്കി. ഉള്ള സമയം നിങ്ങള്‍ നിങ്ങളെ തെളിയിക്കാന്‍ ശ്രമിക്കൂ. മെറ്റ എഐയില്‍ അലിന്‍ ജോസ് പെരേര എന്ന് ടൈപ്പ് ചെയ്തു നോക്കൂ, യഥാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍.

News Now

Summary

Tini Tom praises Alin Jose Perera. Says he is a subject to be studied.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates