
ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്
'പൊനത്തില്‍ ചാക്കോച്ചന് ആയിരുന്നു പോസിറ്റീവ് കഥാപാത്രം ചെയ്യാനിരുന്നത്. ഓപ്പോസിറ്റ് കഥാപാത്രം ചെയ്യാനിരുന്നത് ഫഹദുമായിരുന്നു'

കെഎന്‍ പ്രശാന്ത് എഴുതിയ പൊനം എന്ന നോവല്‍ സിനിമയാക്കാനുള്ള ശ്രമത്തിലായിരുന്നു ലാല്‍ ജോസ്. ചിത്രത്തിന് വേണ്ടി തന്റെ കുറേ വര്‍ഷങ്ങള്‍ അദ്ദേഹം മാറ്റിവെക്കുകയും ചെയ്തു. ഈ വര്‍ഷമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രീകരണം അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ചതായി സഫാരി ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
പൊനം എന്ന നോവല്‍ സിനിമയാക്കാനുള്ള ശ്രമത്തിലായിരുന്നു. ആദ്യം ആലോചിച്ചത് വെബ് സീരീസാക്കാനായിരുന്നു. പക്ഷെ എഴുത്തുകാരന് സിനിമയാക്കാനായിരുന്നു താല്പര്യം. മൂന്ന് വര്‍ഷമെടുത്തു തിരക്കഥ പൂര്‍ത്തിയാകാന്‍. വലിയ ബജറ്റ് വേണ്ടി വരുന്ന സിനിമയാണ്. അതിനാല്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
പൊനത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനേയും ഫഹദ് ഫാസിലിനേയും ആയിരുന്നുവെന്നാണ് ലാല്‍ ജോസ് പറയുന്നത്. ''പൊനത്തില്‍ ചാക്കോച്ചന് ആയിരുന്നു പോസിറ്റീവ് കഥാപാത്രം ചെയ്യാനിരുന്നത്. ചാക്കോച്ചന്റെ ഓപ്പോസിറ്റ് കഥാപാത്രം ചെയ്യാനിരുന്നത് ഫഹദുമായിരുന്നു. ഫഹദ് ഇങ്ങോട്ട് വിളിച്ച് ഡേറ്റ് തന്നതാണ്. എന്താ പുതിയ പരിപാടിയെന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ ഒരു നോവല്‍ സിനിമയാക്കുകയണെന്ന് പറഞ്ഞു. അപ്പോള്‍ അതിന്റെ കഥയൊക്കെ ചോദിച്ചു. കഥ കേട്ട് ഇഷ്ടമായിട്ട് ഫഹദ് ഇങ്ങോട്ട് ഡേറ്റ് തന്നതാണ്'' ലാല്‍ ജോസ് പറയുന്നു.
''സാധാരണ അങ്ങനെ ചെയ്യുന്നതല്ല. നമ്മള് ഒരുമിച്ചൊരു സിനിമ ചെയ്തിട്ട് 13 വര്‍ഷമായി, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയത് എന്ന് ചോദിച്ചു. എനിക്ക് ഭയങ്കര സന്തോഷമായി. ആളുകള്‍ നമ്മളെ ഇപ്പോഴും ഓര്‍ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ വളരെ കൃതാര്‍ത്ഥനായി.'' എന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ ഡോക്ടര്‍ ഇക്ബാലും ഞാനും ചേര്‍ന്ന് പുതിയൊരു സിനിമയില്‍ വര്‍ക്ക് ചെയ്യുകയാണ്. അത് ഡിസംബറില്‍ ആരംഭിക്കും. ഉണ്ണി മുകുന്ദനാണ് നായകനെന്നും അദ്ദേഹം പറയുന്നു. ഉണ്ണിയ്ക്കൊപ്പം വിക്രമാദിത്യന് മാത്രമാണ് ചെയ്തിട്ടുള്ളത്. 12 വര്‍ഷം കഴിഞ്ഞുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Lal Jose talks about Ponam movie with Fahadh Faasil and Kunchacko Boban.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എൻ്റെ മാനസിക വിഷമങ്ങളും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്, പക്ഷേ വീഴ്ച പറ്റി'; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ഫഹദ്



