
'എന്റെ ഭാര്യയെ തള്ളിയിടുന്നോ?', ആരാധകനു നേരെ അസഭ്യം പറഞ്ഞ് ടോം ഹാങ്ക്സ് ; വിഡിയോ
പ്രിയതാരത്തെ കണ്ട ആവേശത്തിൽ താരത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ റീത്തയെ തട്ടിയിട്ടാണ് ആരാധകർ നീങ്ങിയത്
ആരാധകരുടെ അതിരുകടന്ന സ്നേഹപ്രകടനത്തിൽ ക്ഷുഭിതനായി ഹോളിവുഡ് സൂപ്പർ താരം ടോം ഹാങ്ക്സ്. റസ്റ്റോറന്റിൽ നിന്നിറങ്ങി കാറിനരികിലേക്ക് നടന്നുനീങ്ങുകയായിരുന്ന താരത്തെ കണ്ട് ചുറ്റും കൂടിയ ആരാധകർ പരിസരം മറന്ന് പെരുമാറിയപ്പോഴാണ് ടോം നിയന്ത്രണംതെറ്റി പെരുമാറിയത്. പ്രിയതാരത്തെ കണ്ട ആവേശത്തിൽ താരത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ റീത്തയെ തട്ടിയിട്ടാണ് ആരാധകർ നീങ്ങിയത്. ഇതാണ് ടോം ഹാങ്ക്സിനെ ചൊടിപ്പിച്ചത്.
പുറത്ത് കാത്തുനിന്നിരുന്ന എസ് യു വിയിലോക്ക് നടന്നടുക്കുകയായിരുന്നു ടോം ഹാങ്ക്സും ഭാര്യ റീത്ത വിൽസണും. ടോം ഹാങ്ക്സിനോട് സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന ആരാധകൻ റീത്തയെ ശ്രദ്ധിക്കാതെ തട്ടുകയും അവർ നിലത്ത് വീഴാൻ തുടങ്ങുകയും ചെയ്തു. ഇതോടെയാണ് താരത്തിന് ദേഷ്യം കയറിയത്. "ഇതെന്റെ ഭാര്യയാണ്, എന്റെ ഭാര്യയെ തള്ളിയിടുന്നോ" എന്നു ചോദിച്ചുകൊണ്ടാണ് ഹാങ്ക്സ് ആരാധകരോട് തട്ടിക്കയറി. തിക്കിനും തിരക്കിനുമിടയിലൂടെ ബോഡിഗാർഡിന്റെ സഹായത്തോടെയാണ് ഇരുവരും കാറിനടുത്തേക്ക് നീങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കോഹ്ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും



