
'കണ്ണാടി നോക്കാതെയാണോ രാജുവേട്ടാ നിങ്ങൾ മേക്കപ്പ് റൂമിൽ നിന്ന് ഇറങ്ങിയത്! പക്കാ നാടക പടം'; ഒടിടിയിലെത്തിയതിന് പിന്നാലെ 'പള്ളിച്ചട്ടമ്പി' എയറിൽ
1960 കളിൽ കേരളത്തിലെ വിമോചന സമരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്.

ടൊവിനോ തോമസ് നായകനായെത്തിയ 'പള്ളിച്ചട്ടമ്പി' ഒടിടിയിലെത്തിയിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തിയറ്ററിൽ ലഭിച്ചതിനേക്കാൾ മോശം അഭിപ്രായമാണ് ഒടിടിയിൽ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 1960 കളിൽ കേരളത്തിലെ വിമോചന സമരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്.
ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയിലെ ഡയലോഗുകൾ ശരിക്കും നാടക ടൈപ്പാണെന്നും പലരും അഭിപ്രായപ്പെടുന്നു. 'പള്ളിച്ചട്ടമ്പി' പക്കാ ഒരു നാടക ടൈപ്പ് സിനിമയാണെന്നും ഒരു 25 വർഷം മുൻപ് പുറത്തിറങ്ങിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആയേനെ എന്നും പലരും കുറിച്ചിട്ടുണ്ട്.
അതേസമയം നടൻ പൃഥ്വിരാജിന്റെ കഥാപാത്രമാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കുഞ്ഞമ്പു നമ്പ്യാരിന്റെ സെക്കന്റ് ലുക്കാണ് ട്രോളുകൾക്ക് കാരണമായി മാറിയിരിക്കുന്നത്. സിനിമ തിയറ്ററിലെത്തിയപ്പോൾ തന്നെ, ഒടിടിയിൽ വരുമ്പോൾ പൃഥ്വിരാജിനെതിരെ ട്രോളുകൾ ഉയരുമെന്ന് പ്രേക്ഷകർ പറഞ്ഞിരുന്നു.
'കണ്ണാടി നോക്കാതെയാണോ രാജുവേട്ടാ നിങ്ങൾ മേക്കപ്പ് റൂമിൽ നിന്ന് ഇറങ്ങിയത്' എന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'കണ്ണാടി ഗോപകുമാറിന്റെ ബയോപിക് ഈ കൈകളിൽ ഭദ്രം', 'ഈ അടുത്തൊന്നും ഇത്രയും കിടിലൻ മേക്കപ്പ് കണ്ടിട്ടില്ല' എന്നൊക്കെയാണ് മറ്റു ചിലർ പറയുന്നത്.
അതേസമയം പള്ളിച്ചട്ടമ്പിയുടെ ടെക്നിക്കൽ സൈഡിനെ അഭിനന്ദിക്കുന്നവരും കുറവല്ല. ജേക്സ് ബിജോയ്‌യുടെ പശ്ചാത്തല സംഗീതം ചിത്രത്തിന് ജീവനേകി എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. 'നല്ല പൈസ ഇറക്കിയ പടമാണെന്ന് സിനിമ കാണുമ്പോൾ മനസ്സിലാവും, പക്ഷേ തിരക്കഥ അഞ്ച് പൈസയ്ക്ക് ഇല്ല,
കയാദു ലോഹറിന്റെ സംഭാഷണം ഒരു വഴിക്കും, അവരുടെ ചുണ്ടിന്റെ ചലനം വേറൊരു വഴിക്കും..' എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഡിജോ ജോസ് ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Tovino starrer Pallichattambi movie getting negative response after OTT Release.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വലിയ കലാകാരന്മാര് അലങ്കരിച്ച പദവി, കഴിയും വിധം മുന്നോട്ട് കൊണ്ടു പോകും; പ്രതികരിച്ച് ജി വേണുഗോപാല്‍

കല്‍പ്പറ്റ സാഹിത്യ അക്കാദമി അധ്യക്ഷന്‍, ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമിയില്‍, പ്രേം കുമാറിനും നിയമനം



