
'ആവറേജ് ക്രിഞ്ച് പടം! ഇത് എങ്ങനെ 50 കോടി നേടി ? ആകെ കൊള്ളാവുന്നത് ആശിഷ് മാത്രം'; 'തുടക്ക'ത്തിന് ഒടിടിയിൽ കാലിടറിയോ ?
'പിആർ വർക്ക് കൊണ്ട് ഒരു പടത്തെ ഹിറ്റ് ആക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന സിനിമ'

മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ ചിത്രം എന്ന നിലയിലായിരുന്നു 'തുടക്കം' തിയറ്ററുകളിലെത്തിയത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടുകയും ചെയ്തിരുന്നു. 50 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തി.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഒടിടിയിലേക്ക് വന്നപ്പോൾ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആവറേജിലും താഴെയുള്ള ഒരു പടം. ആശിഷിന്റെ പെർഫോമൻസ് മാത്രമാണ് ആകെയുള്ള പോസിറ്റീവ്.
കഥയാണെങ്കിലും കഥാപാത്രങ്ങളാണെങ്കിലും ദുരന്തം- എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. കൈ വിട്ടുപോകേണ്ട സിനിമയെ താങ്ങി നിര്‍ത്തിയത് വിസ്മയ, ആശിഷ് ആന്റണി എന്നിവരുടെ ആക്ഷന്‍ സീനുകളാണെന്നും കമന്റുകളുണ്ട്. മോഹന്‍ലാലിന്റെ അതിഥി വേഷവും വിസ്മയയെ മോട്ടിവേറ്റ് ചെയ്യുന്ന ഡയലോഗും നന്നായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാല്‍ മോഹന്‍ലാലിന്റെ ഫൈറ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ടോട്ടല്‍ മൂഡില്‍ നിന്ന് മാറിയതു പോലെയാണ് ഈ ഫൈറ്റെന്നും ഇങ്ങനെയൊരു സീനിന്റെ ആവശ്യമില്ലെന്നും ചിലർ കുറിച്ചു. ജൂഡ് ആന്തണി എന്ന സംവിധായകന്റെ പ്രോപ്പര്‍ ഫാന്‍ സര്‍വീസായി മറ്റ് ചിലര്‍ ഈ ഫൈറ്റ് സീനിനെ പ്രശംസിക്കുന്നുണ്ട്. ഫൈറ്റ് സീക്വന്‍സുകള്‍ മാറ്റി നിര്‍ത്തിയാല്‍ രണ്ടാം പകുതിയിലെ പല സീനുകളിലും ആര്‍ട്ടിഫിഷ്യാലിറ്റി അനുഭവപ്പെട്ടെന്നും വിമര്‍ശനങ്ങളുണ്ട്.
'ക്ലൈമാക്‌സിന് മുൻപുള്ള സ്ത്രീ ശാക്തീകരണ ഡയലോഗുകള്‍ ക്രിഞ്ചായിരുന്നെന്നും ടെക്‌നിക്കല്‍ ടീം നല്ലതായതു കൊണ്ട് മാത്രം ട്രോള്‍ ലഭിക്കാതെ രക്ഷപ്പെട്ടെന്നും' ചിലർ പറയുന്നു. കാര്യമായി അഭിനയിച്ച് ഫലിപ്പിക്കാനുള്ള സീനുകളില്ലെങ്കിലും ആദ്യ സിനിമയെന്ന രീതിയില്‍ വിസ്മയ നിരാശപ്പെടുത്തിയില്ലെന്നാണ് പൊതുവേയുള്ള പ്രതികരണം.
ആക്ഷന്‍ സീനുകളില്‍ മോഹന്‍ലാലിനെപ്പോലെ ഫ്‌ളെക്‌സിബിളാണ് വിസ്മയയെന്നും കമന്റുകളുണ്ട്. ഡയലോഗുകളൊന്നുമില്ലാതെ വില്ലനിസം കൊണ്ട് സ്‌കോര്‍ ചെയ്ത ആശിഷിനെ പ്രശംസിച്ചും പലരും രംഗത്തെത്തി. 'പിആർ വർക്ക് കൊണ്ട് ഒരു പടത്തെ ഹിറ്റ് ആക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന സിനിമ' എന്നും ഒരു വിഭാഗം കുറിച്ചിട്ടുണ്ട്.
'ഒരു ആവറേജ് ക്രിഞ്ച് പടം ആണ്.. ഈ പടം എങ്ങനെ 50 കോടി നേടി എന്നതാണ് അത്ഭുതം.. ജൂഡ് ആന്തണി, വിനീത് ശ്രീനിവാസൻ ഏതാണ്ട് ഒരേ പോലെയാണ്.. ക്രിഞ്ച് ആണ് മെയിൻ.. വിസ്മയയുടെ ശോകം അഭിനയം'- എന്നും ചിലർ കുറിച്ചിട്ടുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Vismaya Mohanlal debut movie Thudkkam OTT response.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'പൊളിച്ചു മുത്തേ, നിന്നെയോർത്ത് ഒരുപാട് സന്തോഷം'; നിവിനെ അഭിനന്ദിച്ച് ജൂഡ് ആന്തണി ജോസഫ്

'കഴിഞ്ഞ 12 വർഷമായി കാത്തിരുന്ന നിമിഷം'; ലാലേട്ടനൊപ്പം സിനിമ വരുന്നു, സന്തോഷം പങ്കുവച്ച് ജൂഡ് ആന്തണി ജോസഫ്



