ടൊവിനോയുടെ 'ഐഡന്റിറ്റി', ഫോറൻസിക് ടീം വീണ്ടും ഒന്നിക്കുന്നു; നായിക മഡോണ

ആക്‌ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ഈ ബിഗ്‌ ബജറ്റ്‌ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളം, ബെംഗളൂർ, മൗറീഷ്യസ്‌ എന്നിവിടങ്ങളിൽ നടക്കും

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:05 am IST
Edited by :migrator

ടൊവിനോ തോമസ് പ്രധാന കഥാപാത്രമാക്കി അഖിൽ പോൾ–അനസ്‌ ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഫോറൻസിക് മികച്ച വിജയമായിരുന്നു. ഇൻവസ്റ്റി​ഗേഷൻ ത്രില്ലറായി എത്തിയ ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ഈ ടീം വീണ്ടും എത്തുകയാണ്. ടൊവിനോ തോമസ് തന്നെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്. 

Story image

അഖിൽ പോൾ–അനസ്‌ ഖാൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം രാജു മല്ല്യത്ത്‌ ആണ് നിർമിക്കുന്നത്. ഐഡന്റിറ്റി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യൻ ആണ് നായികയായി എത്തുന്നത്. അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിവച്ചുകൊണ്ടായിരുന്നു  പ്രഖ്യാപനം. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത്‌, സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമാണം. ആക്‌ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ഈ ബിഗ്‌ ബജറ്റ്‌ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളം, ബെംഗളൂർ, മൗറീഷ്യസ്‌ എന്നിവിടങ്ങളിൽ നടക്കും.‌ 2023–ൽ ചിത്രം തിയറ്ററുകളിൽ എത്തും.

Story image

2020ലാണ് ഫോറൻസിക് റിലീസ് ചെയ്യുന്നത്. സൈക്കളോജിക്കൽ ത്രില്ലറായ സിനിമയിൽ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന കഥാപാത്രത്തെയായിരുന്നു ടൊവിനോ അവതരിപ്പിച്ചത്. മംമ്ത മോഹൻദാസ്, സൈജു കുറിപ്പ്, റെബ മോണിക്ക എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now