'ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരം, എന്നിട്ടും എന്തൊരു വിനയമാണ്'; സല്മാന് ഖാനെ കണ്ട് ടൊവിനോ തോമസ്
സല്മാന് ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം സന്തോഷം പങ്കുവച്ചത്
ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാനുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ്. പുതിയ ചിത്രം മിന്നല്‍ മുരളിയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയപ്പോഴാണ് ടൊവിനോ സൂപ്പര്‍താരത്തെ കണ്ടത്. സല്മാന് ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം സന്തോഷം പങ്കുവച്ചത്. സല്‍മാന്റെ വിനയത്തെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പും ടൊവിനോ പങ്കുവച്ചിട്ടുണ്ട്.
ടൊവിനോയുടെ കുറിപ്പ് വായിക്കാം
'ഞാന്‍ എന്റെ സിനിമ ജീവിതം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ എന്നും പ്രചോദനമായിരുന്നു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത് എന്തെന്നാല്‍ നിങ്ങളെ കണ്ടുമുട്ടിയതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്താരമായിരുന്നിട്ടുവരെ നിങ്ങള്‍ എത്ര വിനയാധ്വീനനാണ്. ഇപ്പോള്‍ വിനയത്തിന്റെ കാര്യത്തിലും നിങ്ങള്‍ എനിക്ക് പ്രചോദനമാണ്. സാറിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്.'- ടൊവിനോ കുറിച്ചു.
നെറ്റ്ഫ്ളിക്സിലെത്തുന്ന മിന്നല്‍ മുരളി
കഴിഞ്ഞ ദിവസം ടൊവിനോ ക്രിക്കറ്റ് താരം യുവരാജ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നെറ്റ്ഫ്ളിക്സിലൂടെയാണ് മിന്നല്‍ മുരളി റിലീസ് ചെയ്യുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തില്‍ ആദ്യ സൂപ്പര്‍ഹീറോ ചിത്രമാണ്. മിന്നലേറ്റ് സൂപ്പര്‍പവര്‍ ലഭിക്കുന്ന യുവാവായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'



