
'മകളേക്കാള്‍ സുന്ദരി, തൃഷയുടെ സൗന്ദര്യ രഹസ്യം'; അമ്മയുടെ ജന്മദിനം കളറാക്കി താരസുന്ദരി
മകളുടെ കരിയറിനായി തന്റെ ജീവിതം മാറ്റി വെക്കുകയായിരുന്നു

തെന്നിന്ത്യന്‍ സിനിമയുടെ താരറാണിയാണ് തൃഷ കൃഷ്ണന്. തനിക്കൊപ്പം കരിയര്‍ ആരംഭിച്ചവരില്‍ മിക്കവരും മുന്‍നിരയില്‍ നിന്നും അപ്രതക്ഷ്യരാകുമ്പോഴും തൃഷയുടെ താരപദവിക്കു യാതൊരു കോട്ടവും തട്ടിയിട്ടില്ല. പ്രായം വെറും അക്കം മാത്രമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് തൃഷ. ഇപ്പോഴിതാ തൃഷ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
തന്റെ അമ്മയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന തൃഷയുടെ അമ്മ ഉമ കൃഷ്ണനാണ് ചിത്രങ്ങളിലുള്ളത്. തൃഷയുടെ അമ്മൂമ്മ ശാരദ ഗണപതിയും ചിത്രങ്ങളിലുണ്ട്. ചിത്രങ്ങള്‍ കണ്ട ആരാധകര്‍ തൃഷയുടെ അമ്മയുടെ സൗന്ദര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അമ്മ മകളേക്കാള്‍ സുന്ദരിയാണെന്നാണ് ചിലര്‍ പറയുന്നത്. തൃഷയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് അമ്മയെ കണ്ടപ്പോള്‍ മനസിലായെന്നും ചിലര്‍ പറയുന്നു.
തൃഷയുടെ കരിയറില്‍ നിര്‍ണായക സാന്നിധ്യമാണ് അമ്മ ഉമ. മകളുടെ കരിയറിനായി തന്റെ ജീവിതം മാറ്റി വെക്കുകയായിരുന്നു ഉമ. തൃഷയുടെ സിനിമകളുടെ സെലക്ഷനിലടക്കം അമ്മ ഇടപെടാറുണ്ട്. ഒരിക്കല്‍ അമ്മയും മകളും സ്ക്രീന്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. സംവിധായകന് എഎല്‍ വിജയിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഒരു പരസ്യ ചിത്രത്തിലാണ് മകള്‍ക്കൊപ്പം ഉമ അഭിനയിച്ചത്.
അതേസമയം തഗ് ലൈഫ് ആണ് തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം ബോക്സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. തെലുങ്ക് ചിത്രം വിശ്വംഭര, തമിഴ് ചിത്രം കറുപ്പ് എന്നിവയാണ് തൃഷയുടേതായി അണിയറയിലുള്ളത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Trisha Krishnan celebrates her mother's birthday. photos are going viral in social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കറുത്ത മഹാലക്ഷ്മിയുടെ വിഗ്രഹം, നോക്കിയപ്പോൾ എന്റെ അമ്മയുടെ അതേ മുഖം'; അമ്മയെക്കുറിച്ച് ഉർവശി

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തൃഷ; വിജയിയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം മുന്‍നിരയില്‍- വിഡിയോ
