'ദളപതിയെ തിരക്കിയെന്ന് പറയൂ'; തൃഷയോട് ആരാധകർ, നാണത്തോടെ മറുപടി നൽകി നടി, വൈറലായി വിഡിയോ

'ദളപതിയെ അന്വേഷിച്ചു എന്ന് പറയൂ

Trisha
Trishaവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :16 മേയ് 2026, 8:27 am IST

തൃഷ നായികയായെത്തിയ പുതിയ ചിത്രമാണ് കറുപ്പ്. ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ ചെന്നൈയിലെ രോഹിണി തിയറ്ററിൽ നടി എത്തിയിരുന്നു. പ്രദർശനം കഴിഞ്ഞ് മടങ്ങവേ ആരാധകരുമായുള്ള തൃഷയുടെ ഒരു വിഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്. കാറിനുള്ളിൽ തൃഷ ഇരിക്കുന്നത് കാണാം.

കാറിന്റെ നാല് ഭാഗത്തുനിന്നും ആരാധകർ തൃഷയുടെ ശ്രദ്ധനേടാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഡ്രൈവർ സീറ്റിനടുത്തുള്ള വിൻഡോയിൽ കൂടി ഒരു ആരാധകൻ തൃഷയോട് പറഞ്ഞ വാക്കുകളും അതിന് നടി നൽകിയ മറുപടിയുമാണ് വൈറൽ വിഡിയോയിൽ ശ്രദ്ധ നേടുന്നത്.

'ദളപതിയെ അന്വേഷിച്ചു എന്ന് പറയൂ', എന്നായിരുന്നു ആരാധകൻ തൃഷയോട് പറഞ്ഞത്. ഇതിന് തലയാട്ടിയ തൃഷ, 'ഉറപ്പായും' എന്നും മറുപടി നൽകി. തുടർന്ന് ഫോണിൽ നോക്കി ചിരിയടക്കാൻ ശ്രമിക്കുന്ന തൃഷയെയും വിഡിയോയിൽ കാണാം.

പിന്നീട് മറ്റ് ആരാധകരെ അഭിവാദ്യം ചെയ്ത് അവരുടെ കാർ കടന്നുപോയി. തമിഴ്‌നാട് മുഖ്യമന്ത്രിയായ, ആരാധകരുടെ ദളപതി സൂപ്പർതാരം വിജയ്‌യുമായുള്ള തൃഷയുടെ സൗഹൃദം തമിഴ്‌നാട്ടിൽ വലിയ ചർച്ചാ വിഷയമാണ്. മെയ് പത്തിന് നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ അതിഥിയായി പങ്കെടുത്തിരുന്നു.

News Now

Summary

Cinema News: Trisha Krishnan can't stop blushing as fan asks her to convey message to Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics