നയൻതാര- കവിൻ ചിത്രം 'ഹായ്' ഒടിടിയിലേക്ക്; എവിടെ കാണാം

റൊമാന്റിക് ചിത്രമായാണ് 'ഹായ്' ഒരുക്കിയിരിക്കുന്നത്.

Hi
Hiഎക്സ്
Edited by :Hima Prakash
Last Updated :24 സെപ്റ്റംബർ 2026, 5:31 pm IST

നയൻതാര നായികയായെത്തിയ പുതിയ ചിത്രമാണ് 'ഹായ്'. കവിൻ ആണ് ചിത്രത്തിൽ നായകനായെത്തിയത്. ഓ​ഗസ്റ്റ് 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 25 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സീ ഫൈവ് തമിഴിലൂടെ ചിത്രം കാണാനാകും.

റൊമാന്റിക് ചിത്രമായാണ് 'ഹായ്' ഒരുക്കിയിരിക്കുന്നത്. ഭാഗ്യരാജ്, പ്രഭു, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിഷ്ണു എടവൻ സംവിധാനം ചെയ്ത ചിത്രത്തിന് ജെൻ മാര്‍ട്ടിനാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തിൽ ഏകദേശം 15 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ കളക്ട് ചെയ്തത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടുകാർ തീരുമാനിച്ച വിവാഹബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ വീടുവിട്ടിറങ്ങുന്ന മയിൽസാമിയുടെയും (കവിൻ), സമാനമായ സാഹചര്യത്തിൽ വിവാഹത്തിൽ നിന്ന് പിന്മാറുന്ന ദേവയാനിയുടെയും കഥയാണ് ഹായ്. ഇവര്‍ യാദൃശ്ചികമായി കണ്ടുമുട്ടുന്നതും തുടർന്നുള്ള കാര്യങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേഷ് ശിവനും സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെയും സീ സ്റ്റുഡിയോസിന്‍റെയും ബാനറിൽ എസ്എസ് ലളിത് കുമാറും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

News Now

Summary

Nayanthara starrer Hi movie OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics