'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തി'; വിജയ്‌യുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തൃഷ; ആരാധകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമം

ഈ മനോഹരമായ നിമിഷം പങ്കുവച്ച് കൊണ്ട് തൃഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു; 'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍'

Trisha Shares Loved-Up Birthday Post For Vijay
തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം
Edited by :Sujith
Last Updated :23 ജൂൺ 2026, 10:01 pm IST

തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍ എന്തുകൊണ്ടാണ് തൃഷയുടെ ആശംസകള്‍ വൈകുന്നതെന്ന ആരാധാകരുടെ ആശങ്കയ്ക്കിടെ; മണിക്കൂറുകള്‍ക്ക് പിന്നാലെ കെയ്ക്കിന് മുന്നില്‍ ഇരിക്കുന്ന ഇരുവരുടെയും ചത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് എല്ലാ അഭ്യൂഹങ്ങള്‍ക്കും തൃഷ വിരാമമിട്ടു.

ഈ മനോഹരമായ നിമിഷം പങ്കുവച്ച് കൊണ്ട് തൃഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു; 'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍', കെയ്ക്കും താരവുമുള്ള ചിത്രമായതിനാല്‍ നടിക്കൊപ്പമായിരുന്നോ വിജയ്യുടെ പിറന്നാള്‍ ആഘോഷം എന്ന ചോദ്യവുമായി ആരാധകരുമെത്തി. വിജയ് യുടെ 52-ാം പിറന്നാല്‍ ദിനത്തില്‍ പതിവ് തെറ്റിച്ച് തൃഷ ആശംസ അറിയിക്കാത്തതും ആരാധകര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമായി.

വിജയ് തൃഷയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്ത നേരത്തേ വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷവും തൃഷ വിജയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ചിത്രങ്ങള്‍ സഹിതം പോസ്റ്റുകള്‍ ഇട്ടിരുന്നു. കഴിഞ്ഞവര്‍ഷം തന്റെ വളര്‍ത്തുനായയെ വിജയ് താലോലിക്കുന്ന ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തത്.

വിജയും ഭാര്യ സംഗീതാ സ്വര്‍ണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിജയിന്റെ അമ്മ ശോഭാ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ശക്തമായി ഇടപെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു നടിയുമായി വിജയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീത, വിജയ്‌ക്കെതിരെ വിവാഹമോചന കേസ് നല്‍കിയത്. ആ നടി തൃഷ്ണയാണെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.

News Now

Summary

Trisha Shares Loved-Up Birthday Post For Vijay: 'To The Person Who Makes It All Worth It

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates