നായിക രശ്മിക മന്ദാനയെപ്പോലും പിന്തള്ളിക്കൊണ്ട്  നാഷണൽ ക്രഷായി ഉയർന്നിരിക്കുകയാണ് താരം

തൃപ്തി ദിമ്രി/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Last Updated :22 January 2024, 7:50 pm IST

News Now

രൺബീർ കപൂർ നായകനായെത്തിയ അനിമൽ വൻ വിജയമായി മുന്നേറുകയാണ്. 400 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം. അനിമൽ സിനിമ ഹിറ്റായതോടെ തരം​ഗമായത് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ നടി തൃപ്തി ദിമ്രിയാണ്. നായിക രശ്മിക മന്ദാനയെപ്പോലും പിന്തള്ളിക്കൊണ്ട്  നാഷണൽ ക്രഷായി ഉയർന്നിരിക്കുകയാണ് താരം.

തൃപ്തിയുടെ ഇൻസ്റ്റ​ഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുതിപ്പാണ് അനിമൽ റിലീസിന് പിന്നാലെയുണ്ടായത്. 20 ലക്ഷത്തിനു മേലെ ഫോളോവേഴ്സാണ് കൂടിയത്. സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് ആറ് ലക്ഷത്തോളം മാത്രമായിരുന്നു തൃപ്തിയുടെ ഫോളോവേഴ്സ്. എന്നാൽ സിനിമ ഹിറ്റായതിനു പിന്നാലെ അത് 30 ലക്ഷമായി ഉയർന്നിരിക്കുകയാണ്. 

230 ശതമാനത്തിന്റെ വളർച്ചയാണ് ഫോളോവേഴ്സിലുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾകൊണ്ടാണ് ഇത്ര വലിയ മുന്നേറ്റമുണ്ടായത്. നിരവധി മികച്ച സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് തൃപ്തി. എന്നാൽ അനിമലാണ് താരത്തെ ആരാധക ശ്രദ്ധനേടിക്കൊടുത്തത്. 2017ൽ റിലീസ് ചെയ്ത പോസ്റ്റർ ബോയ് ആണ് ആദ്യ ചിത്രം. 2018ൽ റിലീസ് ചെയ്ത ലൈല മജ്നുവിലാണ് നായികയാവുന്നത്. ബുൾബുൾ, ഖാല എന്നീ സിനിമകളിലും അഭിനയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates