ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ ഉയർന്ന അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽപറത്തിക്കൊണ്ടാണ് പോസ്റ്റർ എത്തിയത്

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:27 am IST

News Now

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ​ഗണേഷ് ഫസ്റ്റ് ലുക്ക് പുറത്ത്. വീൽ ചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ ഉയർന്ന അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽപറത്തിക്കൊണ്ടാണ് പോസ്റ്റർ എത്തിയത്. 

മിത്ത് വിവാദവുമായി ചിത്രത്തിനു ബന്ധമുണ്ടെന്നും ​ഗണപതിയായിട്ടാവും ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുക എന്നും അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ ഇതെല്ലാം തകർന്നിരിക്കുകയാണ്. രഞ്ജിത്ത് ശങ്കർ തന്നെ രചന നിർവഹിക്കുന്ന ചിത്രം ഒരു സർവൈവർ ത്രില്ലർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

മഹിമ നമ്പ്യാരാണ് നായികയാവുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോൾ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ജയ് ​ഗണേഷ്. ഒരു അഭിഭാഷകയുടെ വേഷത്തിലാണ് ജോമോളെത്തുന്നത്. പ്രശസ്ത തമിഴ്, തെലുങ്ക് താരം രവീന്ദ്ര വിജയ്‌ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയാണ്. അശോകൻ, ഹരീഷ് പേരടി എന്നിവരും താരനിരയിലുണ്ട്.

ശങ്കർ ശർമയാണ് ജയ് ​ഗണേഷിനായി പാട്ടുകളൊരുക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാ​ഗ്രഹണവും സം​ഗീത് പ്രതാപ് എഡിറ്റിങ്ങും തപസ് നായക് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. സൂരജ് കുറവിലങ്ങാട് ആണ് പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് -റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് -വിപിൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ -സജീവ് ചന്ദിരൂർ, അസോ.ഡയറക്ടർ -അനൂപ് മോഹൻ, ഡി.ഐ -ലിജു പ്രഭാകർ, വി.എഫ്.എക്സ് -ഡി.ടി.എം, സബ്ടൈറ്റിൽസ് -ഫിൽ ഇൻ ദ ബ്ലാങ്ക്സ്, പ്രൊമോഷൻ കൺസൾട്ടന്റ് -വിപിൻ കുമാർ, 10ജി മീഡിയ, സ്റ്റിൽസ് -നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ -ആന്റണി സ്റ്റീഫൻ.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates