
News Now
നടി ഊര്മിള മാതോണ്ട്കറിനെതിരെ വിമര്ശനവുമായി വീണ്ടും കങ്കണ റണാവത്ത്. ഊര്മിള മൂന്ന് കോടി രൂപക്ക് ഓഫിസ് വാങ്ങിയെന്ന റിപ്പോര്ട്ടുകള് വന്നതിന് പിന്നാലെയാണ് പരിഹാസവുമായി കങ്കണ എത്തിയത്. ബിജെപിയെ സന്തോഷിച്ചതിന് തനിക്ക് 30 കേസുകളാണ് ലഭിച്ചതെന്നും നിങ്ങളെപ്പോലെ ഞാന് സ്മാര്ട്ടായിരുന്നെങ്കില് എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്. അടുത്തിടെയാണ് ഊര്മിള ശിവസേനയില് ചേര്ന്നത്.
ഊര്മിളയെ ട്രോളുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. പ്രിയപ്പെട്ട ഊര്മിള ജീ, ഞാന് എന്റെ സ്വന്തം അദ്ധ്വാനത്തില് നിര്മിച്ച വീട് കോണ്ഗ്രസ് തകര്ത്തു. ബിജെപിയെ സന്തോഷിപ്പിച്ചതുകൊണ്ട് എനിക്ക് കിട്ടിയത് 25-30 കോടതി കേസുകളാണ്. നിങ്ങളെ പോലെ സ്മാര്ട്ടായി കോണ്ഗ്രസിനെ സന്തോഷിപ്പിച്ചിരുന്നെങ്കിലെന്ന് ഞാന് ആഗ്രഹിക്കുകയാണ്. ഞാന് എന്തൊരു മണ്ടിയാണല്ലേ? - കങ്കണ കുറിച്ചു.
Dear @UrmilaMatondkar ji maine jo khud ki mehnat se ghar banaye woh bhi Congress tod rahi hai, sach mein BJP ko khush karke mere haath sirf 25-30 cases he lage hain, kash main bhi aapki tarah samajhdar hoti toh Congress ko khush karti, kitni bevakoof hoon main, nahin? pic.twitter.com/AScsUSLTAA
â Kangana Ranaut (@KanganaTeam) January 3, 2021
തുടര്ന്ന് കങ്കണയ്ക്ക് മറുപടിയുമായി ഊര്മിളയും രംഗത്തെത്തി. വര്ഷങ്ങള് നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായാണ് താന് പ്രോപ്പര്ട്ടി വാങ്ങിയതെന്നും അതിന്റെ തെളിവ് താന് ഹാജരാക്കാം എന്നുമാണ് ഊര്മിള വിഡിയോ സന്ദേശത്തില് പറയുന്നത്. പകരം ബോളിവുഡിലെ ഡ്രഗ് ഡീലര്മാരുടെ പേര് പുറത്തുവിടണമെന്ന് കങ്കണയോട് ഊര്മിള ആവശ്യപ്പെട്ടു.
à¤à¤£à¤ªà¤¤à¤¿ बापà¥à¤ªà¤¾ मà¥à¤°à¤¯à¤¾ @KanganaTeam pic.twitter.com/m8mRgbsg6o
â Urmila Matondkar (@UrmilaMatondkar) January 3, 2021
സെപ്റ്റംബറിലാണ് ഇതിന് മുന്പ് കങ്കണയും ഊര്മിളയും തമ്മി്ല് പോരടിക്കുന്നത്. ഊര്മിളയെ സോഫ്റ്റ് പോണ് നായിക എന്നാണ് കങ്കണ വിളിച്ചത്. തുടര്ന്ന് കങ്കണയ്ക്കെതിരെ ബോളിവുഡിലെ നിരവധി പേര് രംഗത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






