
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ലോസ് ആഞ്ചെലസ്; ഹോളിവുഡ് നടി ആന് ഹേഷ് വാഹനാപകടത്തിൽ മരിച്ചു. 53 വയസായിരുന്നു.ഒരാഴ്ച മുൻപുണ്ടായ വാഹനാപകടത്തിൽ ആൻ ഹേഷിന്റെ തലച്ചോറിന് സാരമായി ക്ഷതമേല്ക്കുകയും ഗുരുതമായി പൊള്ളലേല്ക്കുകയും ചെയ്തിരുന്നു. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്.
അപകടത്തിൽ തലച്ചോറിന്റെ പ്രവർത്തനം പൂർണമായി അവസാനിച്ചിരുന്നു. എന്നാൽ ഹൃദയം പ്രവർത്തിക്കുന്നതിനാൽ അവയവയ ദാനത്തിനു വേണ്ടി ലൈഫ് സപ്പോർട്ടിൽ തുടരുകയാണ്. ഞങ്ങൾക്ക് അമ്മയെ നഷ്ടപ്പെട്ടുവെന്നും വേദനയിൽ നിന്ന് അമ്മ മോചിതയായി എന്നുമാണ് ആന് ഹേഷിന്റെ മക്കൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
ഈ മാസം അഞ്ചിനാണ് ലോസ് ആഞ്ചെലസ്സിലെ മാര് വിസ്റ്റയിലുള്ള വാള്ഗ്രോവ് അവന്യൂവില് വെച്ച് അപകടമുണ്ടായത്. ഹേഷിന്റെ കാര് ഒരു കെട്ടിടത്തില് ഇടിക്കുകയും തീ പിടിക്കുകയുമായിരുന്നു. കാര് അമിതവേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്. ഒരു മണിക്കൂര് നീണ്ട രക്ഷാപ്രവര്ത്തനത്തിന് ശേഷമാണ് ഹേഷിനെ പുറത്തെടുത്തത്. ഹേഷിന്റെ പ്രാഥമിക രക്ത പരിശോധനയില് ഫെന്റനൈല്, കൊക്കെയ്ന് എന്നീ മയക്കുമരുന്നുകളുടെ അളവ് കണ്ടെത്തിയതായി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. എന്നാല് ചികിത്സയ്ക്ക് വേദന കുറയ്ക്കാന് ഉപയോഗിച്ചാതാകാം എന്നാണ് പോലീസ് പറയുന്നത്. മാനസിക പ്രശ്നങ്ങള്ക്ക് ഹേഷ് ചികിത്സ തേടിയിരുന്നതായാണ് റിപ്പോര്ട്ടുകള്.
ടെലിവിഷന് സീരിസുകളിലൂടെയാണ് ആന് ഹേഷ് കലാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അനതര് വേള്ഡിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയര്ന്നത്. 1991 ല് ഡേ ടൈം എമ്മി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1990-കളിലെ 'ഡോണി ബ്രാസ്കോ', 'സിക്സ് ഡേയ്സ്, സെവന് നൈറ്റ്സ്' എന്നീ സിനിമകളിലൂടെയും പ്രശസ്തി നേടി. ടോക്ക് ഷോ അവതാരക എലന് ഡിജെനെറസുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില് ഹേഷ് വാര്ത്തകളിലിടം നേടി. പിന്നീട് കോള്മാന് കോളിയായിരുന്നു ഭര്ത്താവ്. ഈ ബന്ധത്തില് രണ്ടു കുട്ടികളുണ്ട്. ഇവരുടെ വിവാഹജീവിതം 2007 ല് അവസാനിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
