പവർസ്റ്റാറിനൊപ്പം വനിതയുടെ 'നാലാം വിവാഹം'? ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ; സത്യം ഇങ്ങനെ
താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവാഹചിത്രമാണ് ചർച്ചകൾക്ക് കാരണമായത്
വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ നിറയുന്ന നടിയാണ് വനിത വിജയകുമാർ. താരത്തിന്റെ മൂന്നാം വിവാഹവും വേർപിരിയലുമെല്ലാം വലിയ വാർത്തയായിരുന്നു. ഇപ്പോൾ താരത്തിന്റെ നാലാം വിവാഹത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവാഹചിത്രമാണ് ചർച്ചകൾക്ക് കാരണമായത്. നടൻ പവർ സ്റ്റാർ ശ്രീനിവാസനൊപ്പമുള്ളതായിരുന്നു വിവാഹഫോട്ടോ.
വാരണമാല്യം അണിഞ്ഞു നിൽക്കുന്ന പവർസ്റ്റാറും വനിതയുമായിരുന്നു ചിത്രത്തിൽ. ലവ് ഇമോജിയോടെയാണ് താരം ഫോട്ടോ പങ്കുവച്ചിരുന്നത്. കൂടാതെ പവർ സ്റ്റാറിനെ ടാഗും ചെയ്തിരുന്നു. ഇതോടെ വനിത് നാലാമതും വിവാഹിതയായതായി വാർത്ത പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയിൽ നിന്നുള്ളതായിരുന്നു വിവാഹചിത്രം. സിനിമയുടെ പ്രമോഷനുവേണ്ടിയാണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിൽ ഈ ചിത്രം താരം പങ്കുവച്ചതും.
And... @powerstarhere pic.twitter.com/UXKaFiNJic
â Vanitha Vijaykumar (@vanithavijayku1) July 21, 2021
ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തി വൻ വിവാദങ്ങൾ സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു വനിതയുടെ മൂന്നാം വിവാഹം. എഡിറ്റര്‍ പീറ്റർ പോൾ ആയിരുന്നു വരൻ. തുടർന്ന് പീറ്ററിന്റെ ആദ്യ ഭാര്യ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ വലിയ വിവാദങ്ങൾക്ക് കളമൊരുങ്ങി. എന്നാൽ ഈ ദാമ്പത്യബന്ധം നിലനിന്നത് അഞ്ചു മാസം മാത്രമാണ്. ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതയ്ക്ക് മൂന്ന് കുട്ടികൾ ഉണ്ട്. 2000–ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007–ൽ ഈ ബന്ധം വേർപെടുത്തി. അതിൽ വനിതക്ക് രണ്ടു കുട്ടികൾ. അതിനു ശേഷം അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തിൽ വനിതയ്ക്കൊരു മകളുണ്ട്. 2012ൽ ഇവർ വിവാഹമോചിതരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



