'നാൻ, അനുപ് മേനോൻ, പൃഥ്വിരാജ്', ബാലയുടെ ഡയലോ​ഗിൽ പിറന്ന ടീം; വെടിക്കെട്ടിന്റെ ടീസർ അവതരിപ്പിച്ച് താരങ്ങൾ 

ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ എന്നിവർ ചേർന്നാണ് സിനിമയുടെ ടീസർ പുറത്തുവിട്ടിത്

വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:07 am IST
Edited by :migrator

അടുത്തകാലത്ത് വൈറലായ നടൻ ബാലയുടെ പ്രശസ്തമായ ട്രോൾ ഡയലോഗ് ഉപയോ​ഗിച്ച് ഒരു ടീസർ റിലീസ് ഒരുക്കി 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. വൈറലായ ട്രോൾ ഡയലോഗിൽ പറഞ്ഞിരിക്കുന്ന അതേ താരങ്ങളാണ് വെടിക്കെട്ടിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ എന്നിവർ ചേർന്നാണ് സിനിമയുടെ ടീസർ പുറത്തുവിട്ടിത്. 

‌ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെടിക്കെട്ട്'. ഇവർ ഇരുവരും തന്നെയാണ് ചിത്രത്തിലെ നായകന്മാരും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബിബിനും വിഷ്ണുവും ചേർന്നാണ്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് നായിക. ചിത്രത്തിന്റെ ടീസർ മികച്ച അഭിപ്രായമാണ് നേടുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വെടിക്കെട്ട് ഒക്ടോബർ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now