
'ഇതിനിടയിൽ ലാലേട്ടൻ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നും'; 'ദൃശ്യം 3'യെക്കുറിച്ച് വീണ
എല്ലാവരും പുറത്തെടുക്കുന്ന പണി ഞാൻ ഇതിനകത്ത് നിന്ന് എടുക്കുന്നു.

'ദൃശ്യം' ഫ്രാഞ്ചൈസിയിലെ പുതുമുഖമാണ് വീണ നന്ദകുമാർ. ഒരു ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആയിട്ടാണ് വീണ ചിത്രത്തിലെത്തുന്നത്. 'ദൃശ്യം' പോലെ സൂപ്പർ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് പറയുകയാണ് വീണയിപ്പോൾ. ആശിർവാദ് സിനിമാസിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വീണ.
മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും വീണ പറഞ്ഞു. "ജീത്തു സാറിനും ആന്റണി ചേട്ടനും മൂന്നാം ഭാഗം എടുക്കാൻ തോന്നിയത് എന്റെ ഭാഗ്യം. അല്ലെങ്കിൽ എനിക്കൊരിക്കലും ദൃശ്യം യൂണിവേഴ്സിൽ ജോയിൻ ചെയ്യാൻ പറ്റില്ലായിരുന്നു. ഒരു ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആയിട്ടാണ് ഞാൻ ദൃശ്യം 3യിൽ വരുന്നത്.
എല്ലാവരും പുറത്തെടുക്കുന്ന പണി ഞാൻ ഇതിനകത്ത് നിന്ന് എടുക്കുന്നു. ശരിക്കും ഞാൻ ഭയങ്കര ആവേശത്തിലായിരുന്നു. ജീത്തു സാർ എന്നെ വിളിച്ച് കഴിഞ്ഞ്, ഫോൺ കട്ട് ചെയ്തിട്ട് ഞാൻ കുറേ നേരം ആലോചിച്ചു. ലാലേട്ടനോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണ്.
ഇത്രയും സൂപ്പർ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമായി ലാലേട്ടനൊപ്പം എത്താൻ പറ്റിയതിൽ വളരെ സന്തോഷം. പിന്നെ കാരക്ടറിന്റെ ഒരു ഔട്ട്‌ലൈൻ തന്നിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വളരെ കൗതുകകരമായി തോന്നി. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ, നമ്മൾ നോക്കുമ്പോൾ അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും.
മോണിറ്ററിൽ പോയി നോക്കുമ്പോഴാണ്, ഇതിനിടയിൽ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നുന്നത്. അപ്പോഴാണ് നമുക്ക് മനസിലാകുന്നത് ചെറിയൊരു എക്സ്പ്രഷൻ പോലും മോണിറ്ററിൽ കാണുന്ന രീതിയിൽ ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു കഴിവല്ലേ". - വീണ നന്ദകുമാർ പറഞ്ഞു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: Actress Veena Nandakumar opens up about experience with Mohanlal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും, ശിവകാർത്തികേയനൊപ്പം ഇരിക്കുമ്പോഴുള്ള അതേ സന്തോഷം തോന്നും'; നിവിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സൂരി

'പ്രതികാരബുദ്ധി ഒക്കെ ചുമന്നു കൊണ്ട് നടക്കാൻ വളരെ ബുദ്ധിമുട്ടാണ്; സംതൃപ്തനാണ് എന്നുള്ളതാണ് എന്റെ സന്തോഷം'


