1966ല്‍ പുറത്തിറങ്ങിയ സൂരജ് എന്ന ചിത്രത്തിലെ തിത്‌ലി ഉഡി എന്ന ഗാനത്തിലൂടെയാണ് ഏറെ പ്രശസ്തയായത്. 

രാജ്കപൂറിനും മുകേഷിനുമൊപ്പം ശാരദ രാജന്‍/ ട്വിറ്റര്‍
Last Updated :20 January 2024, 9:21 am IST

News Now

മുംബൈ: ബോളിവുഡിലെ മുതിര്‍ന്ന പിന്നണി ഗായിക ശാരദ രാജന്‍ അന്തരിച്ചു. 89 വയസായിരുന്നു. അര്‍ബുദരോഗബാധിതയായിരുന്നു. 1966ല്‍ പുറത്തിറങ്ങിയ സൂരജ് എന്ന ചിത്രത്തിലെ തിത്‌ലി ഉഡി എന്ന ഗാനത്തിലൂടെയാണ് ഏറെ പ്രശസ്തയായത്. 

മകളാണ് ശാരദ രാജന്റെ  മരണം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയും പിന്നണി ഗായികയുമായ ശാരദാ രാജന്‍ ക്യാന്‍സറുമായുള്ള ദീര്‍ഘവും ധീരവുമായ പോരാട്ടത്തിനൊടുവില്‍ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി'- മകള്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

രാജ് കപൂറാണ് ശാരദ രാജനെ ചലച്ചിത്രമേഖലയിലേക്ക് കൊണ്ടുവന്നത്. 'തിത്ലി ഉഡി' എന്ന ഗാനത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ലതാ മങ്കേഷ്‌കറും ആശാ ഭോസ്‌ലെ നിറഞ്ഞുനിന്ന കാലത്താണ് വേറിട്ട ശബ്ദം കൊണ്ട് ബോളിവുഡില്‍ ശാരദ ഇടം തേടിയത്. വൈജയന്തിമാല, സാധന, സൈറ ബാനു, ഹേമമാലിനി, ഷര്‍മിള ടാഗോര്‍, മുംതാസ്, രേഖ, ഹെലന്‍ തുടങ്ങിയ അഭിനേതാക്കള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തു.

1970-കളുടെ മധ്യത്തില്‍ ശാരദ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ച  'മാ ബെഹെന്‍ ഔര്‍ ബീവി', 'തു മേരി മെയ്ന്‍ തേരാ', 'ക്ഷിതിജ്', 'മന്ദിര്‍ മസ്ജിദ്', 'മൈലാ അഞ്ചല്‍' തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം നല്‍കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics