
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

നടന് റോബോ ശങ്കറിന്റെ വിയോഗത്തിന്റെ വേദനയില്‍ തമിഴ് സിനിമാ ലോകം. പ്രിയ നടനെ അവസാനമായി കാണാന്‍ തമിഴ് സിനിമാ ലോകത്തു നിന്നും നിരവധി പ്രമുഖരാണ് എത്തിയത്. നടന്മാരായ ധനുഷും ശിവ കാര്‍ത്തികേയനും ഉദയനിധി സ്റ്റാലിനും റോബോ ശങ്കറിനെ കാണാനെത്തിയിരുന്നു.
റോബോ ശങ്കറിന്റെ മകള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ധനുഷിനെ കെട്ടിപ്പിടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. ധനുഷ് നായകനായ മാരിയിലും മാരി 2വിലും മുഴുനീള കഥാപാത്രമായി റോബോ ശങ്കറുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള കോമ്പോ വലിയ ഹിറ്റാവുകയും ചെയ്തിരുന്നു.
WHAT TO READ NEXT

നടന് റോബോ ശങ്കര്‍ അന്തരിച്ചു
നടന് റോബോ ശങ്കറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നടന് കാര്‍ത്തി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. മോശം ശീലങ്ങള്‍ ആരോഗ്യത്തെ തകര്‍ക്കുന്നതിനെക്കുറിച്ചാണ് അനുശോചനക്കുറിപ്പില്‍ കാര്‍ത്തി സംസാരിക്കുന്നത്. റോബോ ശങ്കര്‍ വലിയൊരു പ്രതിഭയായിരുന്നുവെന്നും കാര്‍ത്തി പറയുന്നുണ്ട്.
''വിനാശകരമായ തെരഞ്ഞെടുപ്പുകള്‍ കാലക്രമേണ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. വലിയൊരു കലാകാരന്, വളരെ നേരത്തെ പോയി. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു'' എന്നാണ് കാര്‍ത്തിയുടെ കുറിപ്പ്.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു ശങ്കര്‍. തുടര്‍ന്ന് ശരീരഭാരം തീരെ കുറഞ്ഞിരുന്നു. ഈ അവസ്ഥയില്‍ നിന്നും ആരോഗ്യം വീണ്ടെടുത്ത് തിരികെ വരാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൃക്കയുടേയും കരളിന്റേയും പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണമെന്നാണ് കരുതപ്പെടുന്നത്. നടി പ്രിയങ്കയാണ് ഭാര്യ.
Summary
Video of Dhanush consoling daughter of Robo Shankar gets viral. Prominant stars of tamil cinema pays last visit to colleague.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

'ഒരേ ദൂരം, ഒരേ വേദന'; 8.07 മീറ്റര്‍, അര നൂറ്റാണ്ടിന്റെ സമാനത


