കടുവയ്ക്കു പിന്നാലെ വിദ്യാ ബാലൻ, ഷേർണി ട്രെയിലർ പുറത്ത്

അമിത് മസുര്‍കർ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 18ന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്

ഷേർണി ട്രെയിലറിൽ നിന്ന്
Last Updated :20 January 2024, 8:44 am IST
Edited by :migrator

ഫോറസ്റ്റ് ഓഫിസറായി വിദ്യാ ബാലൻ എത്തുന്ന  ബോളിവുഡ് ചിത്രം ഷേർണിയുടെ ട്രെയിലർ പുറത്ത്. മനുഷ്യനെ തിന്നുന്ന കടുവയെ പിടിക്കാനുള്ള ശ്രമമാണ് ചിത്രത്തിൽ പറയുന്നത്. മനുഷ്യനും കാടും തമ്മിലുള്ള ബന്ധത്തിൽ ഊന്നിയുള്ളതാണ് ചിത്രം. അമിത് മസുര്‍കർ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 18ന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. 

വിദ്യാ ബാലനൊപ്പം ശരത് സക്‌സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആസ്ത ടികുവാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മധ്യപ്രദേശിലെ കാടുകളിലായിരുന്നു ഷേർണിയുടെ ചിത്രീകരണം. 

ഗണിത ശാസ്ത്രജ്ഞയായ ശകുന്തള ദേവിയുടെ ജീവിതം പറഞ്ഞ ശകുന്തള ദേവിയ്ക്കു ശേഷം ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന വിദ്യാ ബാലന്റെ സിനിമയാണ് ഷേർണി. കഴിഞ്ഞ വര്‍ഷമാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസിന് എത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now