
"പ്രിയപ്പെട്ട തങ്കമേ ഇപ്പോൾ കൺമണിയും", നയൻതാരയ്ക്ക് നന്ദി പറഞ്ഞ് വിഘ്നേഷ്; ഹൃദയസ്പർശിയായ കുറിപ്പ്
നയൻതാര നൽകിയ പിന്തുണയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സംവിധാകൻ വിഘ്നേഷ് ശിവൻ
പുതിയ സിനിമയായ ‘കാത്തുവാക്കുല രണ്ടു കാതൽ’ വലിയ വിജയമാകുന്നതിൽ നയൻതാര നൽകിയ പിന്തുണയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് സംവിധാകൻ വിഘ്നേഷ് ശിവൻ.
”പ്രിയപ്പെട്ട തങ്കമേ ഇപ്പോൾ കൺമണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായി നിലകൊള്ളുന്നതിന് നന്ദി! നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തിൽ എല്ലായ്‌പ്പോഴും ഞാൻ നിരാശയിലും അവ്യക്തതയിലുമായിരുന്നു! നീ എന്നോടൊപ്പം നിന്നപ്പോൾ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാമാണ് എന്നെയും ഈ സിനിമയെയും പൂർത്തിയാക്കുന്നത്. നീയാണ് ഈ സിനിമ .. നീയാണ് എനിക്ക് ഈ വിജയം. എല്ലാം നീ കാരണമാണ് എന്റെ കൺമണി.
നീ സ്‌ക്രീനിൽ തിളങ്ങുന്നത് കാണാൻ.. ഒരു സംവിധായകൻ എന്ന നിലയിൽ നിന്നിൽനിന്ന് മികച്ചത് പുറത്തെടുക്കാനായത് എന്നെ സന്തോഷിപ്പിക്കുന്നു. നിനക്കൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും ഹൃദയസ്പർശിയായ ഒരു അനുഭവമാണ്. നമ്മൾ നേരത്തെ തീരുമാനിച്ചതുപോലെ ഒരുമിച്ച് നമ്മൾ ഒരു നല്ല സിനിമ സൃഷ്ടിച്ചു. കാദംബരിയേപ്പോലെ നല്ല ഒരു കഥാപാത്രത്തെയും.
നീയും കൺമണിയിൽ സന്തോഷവതിയാണെന്ന് ഞാൻ കരുതുന്നു. സ്നേഹം, നന്ദി”, വിഘ്നേഷ് കുറിച്ചു.
നയൻതാരയ്ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും മുഖ്യവേഷത്തിലെത്തുന്ന സിനിമയാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’. റൊമാന്റിക് കോമഡി സിനിമയാണിത്. വിഘ്നേശ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍



