
'ഒരു മാസം കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല'; ക്ഷേത്ര ദർശനം നടത്തി രശ്മികയും വിജയ്‌യും, വൈറലായി വിഡിയോ
താരദമ്പതിമാരുടെ ക്ഷേത്രദർശനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.

ഫെബ്രുവരിയിലായിരുന്നു തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ ഒരു മാസത്തിനിപ്പുറം ഇരുവരും ഒന്നിച്ച് ക്ഷേത്ര ദർശനത്തിനെത്തിയിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ അനന്തപുരിലുള്ള ഭക്ത ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. താരദമ്പതിമാരെ കാണാൻ ചുറ്റും നിരവധി പേരാണ് തടിച്ചു കൂടിയത്.
താരദമ്പതിമാരുടെ ക്ഷേത്രദർശനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. തങ്ങളെ കാണാനായി ചുറ്റും കൂടിയവരെ ഇരുവരും കൈവീശി അഭിവാദ്യം ചെയ്തു. അതേസമയം വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോൾ വിവാഹാഘോഷങ്ങളിൽ നിന്നുള്ള ഒരുപിടി ചിത്രങ്ങളും താരങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
"ആ ദിവസം കഴിഞ്ഞ് ഒരുമാസമായി. നമ്മുടെയെല്ലാം ജീവിതത്തിൽ ചില മനോഹരമായ നിമിഷങ്ങളുണ്ടാകും. ഒരുദിവസം നമ്മൾ ആ നിമിഷങ്ങളിലെത്തും, അതുമായി മുഖാമുഖം നിൽക്കും. നിങ്ങൾ അറിയുന്നതിന് മുൻപ് ആ നിമിഷം കടന്നുപോകും.
എന്നാൽ അതിന്റെ ഓർമകൾ നിങ്ങൾക്കൊപ്പം എന്നെന്നും ഉണ്ടാകും. അത് നിങ്ങൾക്ക് വലിയ സന്തോഷം നൽകും". - ചിത്രങ്ങൾക്കൊപ്പം വിജയ് ദേവരകൊണ്ട കുറിച്ചു. "ഒരുമാസം കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. വിവാഹിതയായിരിക്കുക എന്നത് വിദൂരമായ ചിന്തയായിരുന്നു. ഇപ്പോൾ ഞങ്ങൾ വിവാഹിതരായി ഒരു മാസം പിന്നിട്ടു".- ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രശ്മിക കുറിച്ചു.
ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പുരിലുള്ള ആഢംബര റിസോർട്ടിൽ വെച്ചായിരുന്നു രശ്മിക മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടേയും വിവാഹം. ഇതിന് ശേഷം മാർച്ച് നാലിന് ഹൈദരാബാദിൽ റിസപ്ഷനുമുണ്ടായിരുന്നു. വിരോഷ് എന്ന പേരിലാണ് വിവാഹം അറിയപ്പെട്ടത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Cinema News: Vijay Deverakonda and Rashmika Mandanna temple visit.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരുണ്ട്; ഞാനിങ്ങനെയാണ്, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല'


