'അജിത്തിനേക്കാള്‍ വലിയ താരം വിജയ്'; വരിസ് നിര്‍മാതാവിനെതിരെ രൂക്ഷ വിമര്‍ശനം
തമിഴ്നാട്ടില്‍ അജിത്തിനേക്കാള്‍ വലിയ താരം വിജയ് ആണ് എന്നായിരുന്നു ദില്‍ രാജു പറഞ്ഞത്

തമിഴ്നാട്ടിലെ വന്‍ ആഘോഷമാണ് പൊങ്കല്‍. ഇത്തവണ പൊങ്കലിനെ കൂടുതല്‍ കളറാക്കാന്‍ രണ്ട് വമ്പന്‍ താരങ്ങളുടെ സിനിമകളാണ് എത്തുന്നത്. അജിത് കുമാറിന്റെ തുനിവും ദളപതി വിജയുടെ വരിസുമാണ് പൊങ്കല്‍ റിലീസായി എത്തുന്നത്. അതിനിടെ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് വരിസിന്റെ നിര്‍മാതാവ് ദില്‍ രാജു നടത്തിയ ഒരു പരാമര്‍ശമാണ്.
തമിഴ്നാട്ടില്‍ അജിത്തിനേക്കാള്‍ വലിയ താരം വിജയ് ആണ് എന്നായിരുന്നു ദില്‍ രാജു പറഞ്ഞത്. തെലുങ്കു ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. വരിസിന് കൂടുതല്‍ സ്ക്രീനുകള്‍ അനുവദിക്കണമെന്ന് ഉദയനിധി സ്റ്റാലിനോട് അഭ്യര്‍ത്ഥിക്കാനാണ് താന്‍ ചെന്നൈയിലേക്ക് എത്തിയതെന്നും ദില്‍ രാജു പറഞ്ഞു.
Dil Raju pic.twitter.com/38IlXxzGTW
â Karthik Ravivarma (@Karthikravivarm) December 15, 2022
വന്‍ വിമര്‍ശനമാണ് ദില്‍ രാജുവിന്റെ പരാമര്‍ശത്തിന് നേരെ ഉയരുന്നത്. നിരവധി അജിത് ഫാന്‍സ് ആണ് ട്രോളുകളുമായി രംഗത്തെത്തുന്നത്. തമിഴ്നാട്ടിലെ ഏറ്റവും വലിയ താരം അജിത്താണെന്നാണ് അവര്‍ പറയുന്നത്.
Tamilnadu Biggest Superstar Thala Ajith Kumar
â Venkata Sai Chikkala (@VenkataSaiChik3) December 15, 2022
Any Doubt #DilRaju #Varisu #Thunivu #Ajithkumar #Thalapaathy67 #ThalaAjith #ThunivuPongal pic.twitter.com/wUREx7bifq
വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്തും വിജയും ബോക്സ് ഓഫിസില്‍ ഏറ്റു മുട്ടുന്നത്. രണ്ട് ചിത്രങ്ങളും ജനുവരി 12നാണ് റിലീസിന് എത്തുക. വംശിയാണ് വിജയ് ചിത്രം വരിസ് സംവിധാനം ചെയ്യുന്നത്. എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

Jantar Mantar Protest: മലയാളി മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ
എണ്ണകൾ പലതുണ്ടെങ്കിലും, ഹൃദയത്തിന് ഏത് എണ്ണയാണ് നല്ലത്?

'കുട്ടൻ ആള് പൊളിയാണല്ലോ'! തിയറ്ററിൽ കയ്യടി, ഒടിടിയിലും ഹിറ്റടിക്കാൻ 'ധൂമകേതു'; എവിടെ കാണാം



