
വിജയ്‌യുടെ നായിക ജോതിക അല്ല സ്‌നേഹ? 'ദളപതി 68' സംവിധായകന്റെ പോസ്റ്റ് വൈറൽ
ജോതിക മാറി സ്നേഹയാണ് ചിത്രത്തിൽ നായിക എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹം

ചെന്നൈ: ലിയോയ്‌ക്ക് ശേഷം നടൻ വിജയ് നായനാകുന്ന അടുത്ത ചിത്രത്തിന്റെ പ്രീപോഡക്ഷൻ വർക്കുകൾ യുഎസ്സിൽ പുരോഗമിക്കുകയാണ്. വെങ്കിട്ട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധാനം. സയൻസ് ഫിക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം എജിഎസ് എൻറർടെയ്മെൻറാണ് നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ആരാണ് നായിക എന്നാണ് സോഷ്യൽമീഡിയയിലടക്കം വ്യാപക ചർച്ച.
ചിത്രത്തിൽ ജോതിക വിജയ്‌യുടെ നായിക ആകുമെന്നായിരുന്നു ആദ്യം പുറത്തുന്ന അഭ്യൂഹങ്ങൾ. പതിറ്റാണ്ടുകൾക്ക് ശേഷം ജോതികയും വിജയ്‌യും ഒരു ഫ്രെയിമിൽ വരുന്നു എന്ന തരത്തിൽ ചില തമിഴ് മാധ്യമങ്ങളും വാർത്തകൾ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സംവിധായകൻ വെങ്കിട് പ്രഭു ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയ ചിത്രം ചർച്ചയായിരുന്നു. നടി സ്‌നേഹയ്‌ക്കൊപ്പം 'ഗെറ്റ് റെഡി ഫോർ എ ഫൺ റൈഡ്' എന്ന കുറിപ്പോടെയാണ് സംവിധായകൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായതിന് പിന്നാലെ ജോതിക മാറി സ്നേഹയാണ് ചിത്രത്തിൽ നായിക എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹം.
എന്നാൽ ചിത്രത്തിൽ അഭിനയിക്കുന്നവരെ സംബന്ധിച്ച് ഇതുവരെ അണിയറ പ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഒക്‌ടോബർ ആദ്യ വാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. അടുത്തിടെ വിഎഫ്‌എക്‌സ് 3ഡി സ്‌കാനിന് വിധേയനായ നടൻ വിജയ് ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും അഭ്യൂഹമുണ്ട്. ചിത്രത്തിൽ പ്രഭു ദേവയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നും സൂചനയുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. വിജയ് ചിത്രം ലിയോയ്‌ക്ക് ശേഷം മാത്രമായിരിക്കും ചിത്രത്തിന്റെ ടൈറ്റിലടക്കമുള്ള പ്രഖ്യാപനങ്ങൾ നടത്തുക. ഓക്ടോബർ 19നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോ റിലീസ് ചെയ്യുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

