
വിജയ്‌യുടെ വിളയാട്ടം; 100 കോടി ക്ലബ്ബിൽ വാരിസ്
ദളപതി വിജയ് നായകനായി എത്തിയ വാരിസ് വൻ വിജയമായി മുന്നേറുകയാണ്. മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിലാണ് ചിത്രം ആഗോളതലത്തിൽ 100 കോടി തൊട്ടത്. ട്രെഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
അജിത്ത് കുമാർ നായകനായി എത്തിയ തുനിവുമായി കടുത്ത പോരാട്ടത്തിനൊടുവിലാണ് വിജയ് ബോക്സ് ഓഫിസ് കീഴടക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യ്ത ചിത്രം ജനുവരി 11നാണ് റിലീസിന് എത്തിയത്. ആദ്യ ദിവസം തന്നെ 45 കോടി ചിത്രം നേടിയിരുന്നു.
' @Actorvijay's #Varisu Goes Past100 crore gross mark Globally in 4 Days! pic.twitter.com/xzCoyfb98t
â Cinetrak (@Cinetrak) January 15, 2023
അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയ് 'വാരിസ്' എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. രശ്‍മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമനാണ് സംഗീതം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




