കാത്തിരിപ്പിന് വിരാമം; 'ധ്രുവനച്ചത്തിരം' പുതിയ റിലീസ് തീയതി പുറത്ത്
തൊഴിലാളി ദിനമായ മെയ് 1 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

ചിയാൻ വിക്രം ആരാധകർ വർഷങ്ങളായി കാത്തിരിക്കുന്ന ഒരു ചിത്രമാണ് ധ്രുവനച്ചത്തിരം. ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത ചിത്രം പല തവണ മുടങ്ങിപ്പോയിരുന്നു. എന്നാൽ വീണിടിത്തു നിന്നെല്ലാം പൂർവാധികം ശക്തിയോടെ ചിത്രം ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. പല തവണ ചിത്രത്തിന്റെ റിലീസും മാറ്റി വച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
തൊഴിലാളി ദിനമായ മെയ് 1 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടൻ തന്നെ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കാർത്തിക് സുബ്ബരാജ് - സൂര്യ കൂട്ടുകെട്ടിലെത്തുന്ന റെട്രോയുമായിട്ടായിരിക്കും ചിത്രം തിയറ്ററുകളിൽ ഏറ്റുമുട്ടാൻ പോകുന്നത്.
2017 ൽ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം പല കാരണങ്ങളാൽ റിലീസ് തീയതികൾ മാറ്റിവെക്കുകയായിരുന്നു. സ്പൈ ത്രില്ലർ ആയാണ് ചിത്രം ഒരുങ്ങുന്നത്. ഋതു വർമ, സിമ്രാൻ, പാർഥിപൻ, രാധിക ശരത്കുമാർ, വിനായകൻ, ദിവ്യദർശിനി, വംശി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
സൂര്യയെ ആയിരുന്നു ധ്രുവനച്ചത്തിരത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് അത് വിക്രമിലേക്കെത്തുകയായിരുന്നു. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. സംഗീതം ഹാരിസ് ജയരാജ്. എഡിറ്റിങ് ആന്റണി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Related News

'മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാനാണോ രാജുവേട്ടൻ അന്യഭാഷകളിൽ അഭിനയിക്കുന്നത് ?'; തുടർ പരാജയങ്ങൾക്ക് പിന്നാലെ ആരാധകർ

2012-ലെ കൊലപാതക കേസ്: ഫോൺ ഉപയോഗിക്കാതെ വർഷങ്ങളായി ഒളിവുജീവിതം; പിടികിട്ടാപ്പുള്ളി കോയമ്പത്തൂരിൽ പിടിയിൽ
