
'മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാനാണോ രാജുവേട്ടൻ അന്യഭാഷകളിൽ അഭിനയിക്കുന്നത് ?'; തുടർ പരാജയങ്ങൾക്ക് പിന്നാലെ ആരാധകർ
'മലയാള സിനിമയുടെ ഏറ്റവും വലിയ പിആർ'

തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു നടൻ പൃഥ്വിരാജ്. 'ദായ്റ' ആണ് ബോളിവുഡിൽ പൃഥ്വിരാജിന്റേതായി ഒടുവിലെത്തിയ ചിത്രം. വലിയ ഹൈപ്പിലെത്തിയിട്ടും ബോക്സ് ഓഫീസിൽ ഒരു ചെറിയ അനക്കം പോലും സൃഷ്ടിക്കാൻ 'ദായ്റ'യ്ക്ക് ആയില്ല.

Prithviraj - ഇൻസ്റ്റഗ്രാം
ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ അടുത്തിടെയായുള്ള പൃഥ്വിരാജിന്റെ സിനിമാ തിരഞ്ഞെടുപ്പകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുകയാണ്. പൃഥ്വിരാജ് എന്ന നടനെയും താരത്തെയും ഒരുപോലെ കണ്ടിട്ടുള്ള മലയാളികൾ, അദ്ദേഹത്തിന് എന്ത് പറ്റിയെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക

Prithviraj - ഇൻസ്റ്റഗ്രാം
ഒരു സമയത്ത് തൊടുന്നതെല്ലാം ഹിറ്റാക്കിയിരുന്ന രാജുവേട്ടൻ തുടർച്ചയായി ബോക്സ് ഓഫീസ് പരാജയം ഏറ്റുവാങ്ങുകയാണെന്നും ആരാധകർ പറയുന്നു. "മലയാള സിനിമയുടെ ഏറ്റവും വലിയ പിആർ പൃഥ്വിരാജ് ആണെന്നാണ് തോന്നുന്നത്.
പുറത്ത് എവിടെ അഭിമുഖം നൽകിയാലും മലയാളം ഇൻഡസ്ട്രിയെ വാതോരാതെ പുകഴ്ത്തി സംസാരിക്കാറുണ്ട് അദ്ദേഹം. മറ്റ് ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നത് പോലും മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി മാത്രമാണെന്നാണ്" ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

Prithviraj - ഇൻസ്റ്റഗ്രാം
പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത 'എംപുരാന്' ശേഷം അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് കുത്തനെ താഴേക്കാണ് പോയതെന്നും ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഒന്നിനു പുറകേ ഒന്നായി സിനിമകൾ പൊട്ടുന്നു. അതിൽ തന്നെ പലതും വൻ ഹെെപ്പിൽ വന്നവ. ഇപ്പോഴിതാ 'ദായ്റ'യുടെ പരാജയവും ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
'ദായ്റ' സംവിധാനം ചെയ്തിരിക്കുന്നത് മേഘ്ന ഗുൽസാർ ആണ്. കരീന കപൂർ നായികയായെത്തിയ ക്രെെം ത്രില്ലർ ചിത്രത്തിന് ബഡ്ജറ്റ് പോലും ഇതുവരെ തിരികെ പിടിക്കാനായിട്ടില്ല എന്നതാണ് വാസ്തവം. 50 കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം 5.93 കോടിയാണ് ഇതുവരെ ഇന്ത്യയിൽ നിന്ന് ആകെ നേടിയത്. 10 കോടിക്ക് അടുത്ത് പോലും എത്താനാകാതെ അക്ഷരാർഥത്തിൽ ചിത്രം ബോക്സ് ഓഫീസിൽ വിയർക്കുകയാണ്.

Prithviraj - ഇൻസ്റ്റഗ്രാം
ഇതോടെ പൃഥ്വിരാജിന്റെ ബോളിവുഡ് കരിയറും ചർച്ചകളിൽ നിറയുകയാണ്. പൃഥ്വിരാജ് അഭിനയിച്ച ഒരു ഹിന്ദി സിനിമ പോലും ഇതുവരെ ഹിറ്റായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. 2012 ൽ പുറത്തിറങ്ങിയ 'അയ്യ' എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സച്ചിൻ കുന്ദാൾകർ സംവിധാനം ചെയ്ത ചിത്രത്തിൽ റാണി മുഖർജി ആയിരുന്നു നായിക.
9.58 കോടിയാണ് ചിത്രം ആകെ കളക്ട് ചെയ്തത്. ഇതിന് പിന്നാലെ 2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ചിത്രം 'ഔറംഗസേബി'ലും പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തി. ഈ ചിത്രവും പരാജയമായിരുന്നു. പിന്നീട് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശിവം നായർ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം 'നാം ഷബാന'യിലും പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തി.
താരതമ്യേന ഭേദപ്പെട്ട കളക്ഷൻ നേടാൻ ഈ ചിത്രത്തിനായി. അലി അബ്ബാസ് സഫർ എഴുതി സംവിധാനം ചെയ്ത് 2024 ൽ പുറത്തിറങ്ങിയ ആക്ഷൻ- ത്രില്ലർ ചിത്രം 'ബഡേ മിയാൻ ചോട്ടെ മിയാനി'ലും പൃഥ്വിരാജ് സുപ്രധാന വേഷത്തിലെത്തി. ഈ ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ പൃഥ്വിയെ തേടി വലിയതോതിൽ ട്രോളുകളുമെത്തി.

Prithviraj - ഇൻസ്റ്റഗ്രാം
ഇപ്പോഴിതാ ആ ലിസ്റ്റിൽ ഏറ്റവുമൊടുവിൽ 'ദായ്റ'യും. അതേസമയം, ബോളിവുഡിൽ പാളിയെങ്കിലും തെലുങ്കിൽ പൃഥ്വിരാജ് തിളങ്ങുന്നുണ്ടെന്നാണ് ചിലർ പറയുന്നത്. പ്രഭാസ് ചിത്രം 'സലാറി'ലെ പൃഥ്വിയുടെ റോൾ മികച്ചതായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എസ് എസ് രാജമൗലി ചിത്രം 'വാരാണസി' ആണ് പൃഥ്വിരാജിന്റേതായി ഇനി പുറത്തിറങ്ങാനുള്ള തെലുഗു ചിത്രം.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Fans disappointed with Prithviraj's choice of films.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ജബ് വീ മെറ്റ്' എഴുതിയത് ആരാണ്?; സംവിധായകനെന്ന് അവതാരകന്, അല്ലെന്ന് പൃഥ്വിരാജ്; രാജുവേട്ടന് തെറ്റിയെന്ന് കമന്റുകള്‍

