കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി  'ഫാമിലി'

.68-ാമത് കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തിലേക്ക് ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' തെരഞ്ഞെടുക്കപ്പെട്ടു

family_movie
Edited by :migrator
Last Updated :20 ജനുവരി 2024, 9:25 am IST

68-ാമത് കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തിലേക്ക് ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഇക്കഴിഞ്ഞ റോട്ടർഡാം ചലച്ചിത്രമേളയിൽ ആയിരുന്നു. സിനിമയിൽ വിനയ് ഫോർട്ടിന്റെ വേറിട്ട പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ന്യൂട്ടൺ സിനിമയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

രാജ്യാന്തര തലത്തിൽ 'ഫാമിലി' ഇതുവരെ പതിനൊന്ന് മേളകളിൽ പ്രദർശിപ്പിച്ചു. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്ന് എഴുതിയ 'ഫാമിലി' ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരു സമ്പന്ന കുടുംബത്തിനുള്ളിലെ സങ്കീർണ്ണമായ പവർ ഡൈനാമിക്സിലേക്ക് കടന്നുചെല്ലുകയും അതിനെ തുറന്നുകാട്ടുകയും ചെയ്യുന്നു. 

മാത്യു തോമസ്, ദിവ്യപ്രഭ, അഭിജ ശിവകല, നിൽജ കെ ബേബി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now