'ഞങ്ങളെ രക്ഷിക്കൂ', കൊതുകു കടി സഹിക്കാൻ വയ്യാതെ വിനയ് ഫോർട്ട്; പ്രതിഷേധം

കൊച്ചി കോർപ്പറേഷനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്ററാണ് താരം പങ്കുവച്ചത്

ചിത്രം; ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST

കൊച്ചി; കൊച്ചി ന​ഗരവാസികൾ നേരിടുന്ന വലിയ പ്രശ്നത്തിനെതിരെ ശബ്ദം ഉയർത്തി നടൻ വിനയ് ഫോർട്ട്. ന​ഗരത്തിൽ രൂക്ഷമായി തുടരുന്ന കൊതുകു ശല്യത്തിനെതിരെയാണ് താരം രം​ഗത്തെത്തിയത്. കൊച്ചി കോർപ്പറേഷനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്ററാണ് താരം പങ്കുവച്ചത്. 

 ‘ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതരമായ പ്രശ്നം. ദയവായി ഞങ്ങളെ രക്ഷിക്കണേ’ എന്ന അടിക്കുറിപ്പോടെ രക്തം ഊറ്റിക്കുടിക്കുന്ന കൊതുകിന്റെ കാർട്ടൂൺ ചിത്രം വിനയ് ഫോർട്ട് പോസ്റ്റ് ചെയ്തു. ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിൻ കോർപ്പറേഷൻ. അധികാരികൾ കണ്ണു തുറക്കുക എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now