
വിഷ്ണു വിജയ്യുടെ ഈണം;'പ്രാവിന്കൂട് ഷാപ്പി'ലെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
വിഷ്ണു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

സൗബിനും ബേസിലും ഒന്നിച്ച പ്രാവിന്കൂട് ഷാപ്പ് എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കെടാതെ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്സിന് പരാരിയാണ്. വിഷ്ണു വിജയ്യുടേതാണ് സംഗീതം. വിഷ്ണു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.
മലയാളത്തിലെ യുവസംഗീതസംവിധായകരില്‍ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങള്‍ 'പ്രാവിന്കൂട് ഷാപ്പി'ലുണ്ട്. ആദ്യ ഗാനമായ 'ചെത്ത് സോങ്ങ്' ഇതിനകം തരംഗമായിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ 'പ്രേമലു'വിന്റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയാണിത്.
സൗബിന് ഷാഹിറും ബേസില്‍ ജോസഫും കൂടാതെ ചെമ്പന്‍ വിനോദ് ജോസും ചാന്ദ്നിയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. കണ്ണനും (സൗബിന്) മിറാന്‍ഡയും (ചാന്ദ്നി ) തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് പുറത്തെത്തിയിരിക്കുന്ന ഗാനരംഗത്തിലുള്ളത്. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്ന് നടക്കുന്ന കേസന്വേഷണവുമൊക്കെ ഉള്‍പ്പെട്ട ചിത്രം ഡാര്‍ക്ക് ഹ്യൂമറിന്റെ അകമ്പടിയോടെയാണ് എത്തിയിരിക്കുന്നത്.
അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചാന്ദ്നി ശ്രീധരന്, ശിവജിത് പത്മനാഭന്, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന് കെ എസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News

വിജയ്യുടെ സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കും: ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിപിഎം

'ആദ്യമായിട്ടായിരിക്കും ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്യുടെ 'സിഗ്മ' ട്രെയ്ലർ
