
'ആദ്യമായിട്ടായിരിക്കും ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്‌യുടെ 'സിഗ്മ' ട്രെയ്‌ലർ
ഒരു മോഷണത്തെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്ത്. സന്ദീഷ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രമാണിതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഫാരിയ അബ്ദുള്ള ആണ് നായിക. സമ്പത്ത് രാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഒരു മോഷണത്തെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയ്‍ലറിൽ നിന്ന് മനസിലാകുന്നത്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിഗ്മ എന്ന ചിത്രത്തിനായി തന്റെ അച്ഛൻ വിജയ് കാത്തിരിക്കുകയാണ് സംവിധായകൻ ജേസൺ സഞ്ജയ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രസ്മീറ്റിനിടെയായിരുന്നു സഞ്ജയ് ഇക്കാര്യം പറഞ്ഞത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
അച്ഛന്റെ ആരാധകരാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും ജേസൺ കൂട്ടിച്ചേർത്തു. അതേസമയം 'സിഗ്മ' ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ആദ്യമായിട്ടായിരിക്കും ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്' എന്നാണ് പലരും കുറിച്ചിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമൻ എസ്, എഡിറ്റർ പ്രവീൺ കെ എൽ. ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Jason Sanjay first movie Sigma trailer out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ജേസൺ സഞ്ജയ്‌യുടെ സംവിധാനം പാളിയോ ? 'ഇത്രയും ചെറുപ്രായത്തിൽ ഔട്ട്ഡേറ്റഡ് മേക്കിങ്' എന്ന് വിമർശനം; 'സിഗ്മ' ആദ്യ ദിന കളക്ഷൻ

'രണ്ടര മണിക്കൂർ വിജയ് അണ്ണൻ എന്നോട് സംസാരിക്കുന്നതു പോലെ തോന്നി'; ജേസൺ സഞ്ജയ്നെക്കുറിച്ച് സൂരി



